ഓക്സിജൻ ക്ഷാമം രൂക്ഷം; പാഞ്ഞെത്താൻ ‘ഓക്സിജൻ എക്സ്പ്രസ്’; വിഡിയോ

കോവിഡിന്റെ രണ്ടാം തരംഗം വൻപ്രതിസന്ധി തീർക്കുമ്പോൾ എന്തിനും സജ്ജമായി ഇന്ത്യൻ റെയിൽവേയും. ട്രെയിൻ ബോഗികളിൽ ഇതിനോടകം ആശുപത്രി സജ്ജീകരണങ്ങൾ ഒരുക്കുകയാണ്. കിടക്കയും ഫാനും ഓക്സിജൻ സിലണ്ടർ അടക്കമുള്ള തയാറാക്കിയാണ് ട്രെയിൻ ആശുപത്രികൾ ഒരുക്കിയിരിക്കുന്നത്. രോഗികളുടെ എണ്ണം കൂടിയതോടെ ആശുപത്രികൾ നിറഞ്ഞ​തോടെയാണ് ഈ അതിവേഗ നടപടി. ഇതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാൻ ഓക്സിജൻ എക്സ്പ്രസ് സർവീസിന് ഒരുങ്ങുകയാണ്.  

ഓക്‌സിജൻ ക്ഷാമം രൂക്ഷമായതോടെ ഓക്‌സിജനുമായി പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചത്. മഹാരാഷ്ട്ര സർക്കാരും ഇത് ആവശ്യപ്പെട്ടിരുന്നു. ക്രയോജനിക് ടാങ്കറുകളിൽ ദ്രവീകൃത ഓക്‌സിജനായിരിക്കും ഓക്‌സിജൻ എക്‌സ്പ്രസുകളിൽ ഉപയോഗിക്കുക. രാജ്യത്തുടനീളം കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഇത്തരത്തിലുള്ള പ്രത്യേക ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.