തമിഴ്നാടും പുതുച്ചേരിയും ജനവിധി എഴുതുന്നു; കന്യാകുമാരി ഉപതിരഞ്ഞെടുപ്പും ഇന്ന്

കേരളത്തിനൊപ്പം തമിഴ്നാടും പുതുച്ചേരിയും ഇന്ന് ജനവിധി എഴുതുന്നു. തമിഴ്നാട്ടില്‍ 234 മണ്ഡലങ്ങളിലും പുതുച്ചേരിയില്‍ 30 സീറ്റുകളിലുമാണ് വോട്ടെടുപ്പ്.കന്യാകുമാരി ലോക്സഭാ ഉപതിരഞ്ഞടുപ്പും ഇന്ന് നടക്കും. 10 വർഷത്തെ ഭരണ നേട്ടങ്ങൾ തുണക്കുമെന്ന് അണ്ണാ ഡിഎംകെ സഖ്യം കരുതുമ്പോൾ ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്നാണ് ഡിഎംകെ സഖ്യത്തിന്റെ കണക്ക്കൂട്ടൽ. കരുണാനിധിയും ജയലളിതയുമില്ലാത്ത തിരഞ്ഞെടുപ്പില്‍ ഇരുവരുടേയും ജനകീയ പദ്ധതികള്‍ വിഷയമാക്കിയായിരുന്നു ഇരു മുന്നണികളുടെയും പ്രചരണം.മൂന്നാം മുന്നണിയുമായി കമൽഹാസനും , വിജയകാന്തിനൊപ്പം കൈകോർത്ത് ടിടിവി ദിനകരനും ശക്തമായി രംഗത്തുണ്ട്. എച്ച് വസന്തകുമാറിന്‍റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന കന്യാകുമാരി ലോക്സഭാ സീറ്റിൽ ബിജെപി യും കോണ്‍ഗ്രസും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടലാണ്