തിയേറ്ററുകളിലെ മുഴുവന്‍ സീറ്റുകളിലും പ്രവേശനമില്ല; തീരുമാനം മാറ്റാൻ തമിഴ്നാട്

തിയേറ്ററുകളിലെ മുഴുവന്‍ സീറ്റുകളിലും പ്രവേശനം നല്‍കാനുള്ള തീരുമാനം തിരുത്താനൊരുങ്ങി തമിഴ്നാട്.  കോവി‍ഡ് പടരാനിടയാക്കുമെന്നതിനാല്‍  ഉത്തരവ് പിന്‍വലിക്കാന്‍  കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചതോടെ ആണ് വന്‍ സമ്മര്‍ദങ്ങളെ തുടര്‍ന്ന് എടുത്ത തീരുമാനം സര്‍ക്കാര്‍ തിരുത്തുന്നത്. ഇതോടെ പൊങ്കലിന് തിയേറ്ററുകളില് ഉല്‍സവം തീര്‍ക്കാനെത്തുന്ന  വിജയ് ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകരും ആശങ്കയിലായി

കോവിഡ് ദൈനംദിന കേസുകള്‍ ആയിരത്തിന് താഴെയായതോടെ സാനിറ്ററൈസറിട്ട് മാസ്ക് വച്ചു തിയേറ്ററുകളിലെത്തുന്നവരുടെ എണ്ണം കൂടി. സെക്കന്റ് ഷോകള്‍ ഹൗസ് ഫുള്ളായി തുടങ്ങി.13 ന് മാസ്റ്റര്‌‍ റിലീസ് പ്രഖ്യാപിച്ചതോടെ വന്‍ തള്ളികയറ്റമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

പേടിയുണ്ടെങ്കിലും എത്രകണ്ട് അടച്ചിരിക്കുമെന്ന ചിന്തിക്കുന്നവരാണു കൂടുതല്‍.സിനിമ ജീവിതത്തിന്റെ ഭാഗമായവര്‍ക്കു മാറ്റിനിര്‍ത്താനും വയ്യ

നൂറു ശതമാനം സീറ്റുകളിലേക്കു പ്രവേശനം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നേരത്തെ  കേന്ദ്രം രംഗത്തെത്തിയിരുന്നു. ഇതോടെ ഉത്തരവ്.പിന്‍വലിക്കാതെ തരമില്ല. ഇതോടെ വലിയ വിഭാഗത്തിന്റെ പൊങ്കലിന്റെ നിറം മങ്ങിയെന്നാണു സാധാരണക്കാര്‍ പറയുന്നത്

കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പോടെ മാസ്റ്ററിലൂടെ വ്യവസായത്തെ തിരികെ പിടിക്കാമെന്ന ചലചിത്ര വ്യവസായ മേഖലയുടെ  പ്രതീക്ഷകളും കരിയുകയാണ്