മാസ്കില്ലാ ലോകം ഉടനുണ്ടാവില്ല; വാക്സീൻ എത്തിയാലും ജാഗ്രത വേണം; ഐസിഎംആർ

പ്രതീകാത്മക ചിത്രം ( കടപ്പാട്; എഎഫ്പി)

വാക്സീൻ എത്തിയാലുടൻ പഴയ ജീവിതത്തിലേക്ക് മടങ്ങാനാവില്ലെന്ന് ഐസിഎംആർ. കോവിഡിനെതിരെ ജാഗ്രത തുടരേണ്ടതുണ്ടെന്നും എല്ലാ ചട്ടങ്ങളും കുറച്ചധികം നാൾ കൂടി പാലിക്കേണ്ടതുണ്ടെന്നും ഐസിഎംആർ ചീഫ് പ്രൊഫസർ ബൽറാം ഭാർഗവ. കോവിഡ് വാക്സീൻ വികസനത്തിൽ ഇന്ത്യ ബഹുദൂരം മുൻപിലാണെന്ന നേട്ടം ചൂണ്ടിക്കാട്ടുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മാസ്കടക്കമുള്ള ജാഗ്രത ഒഴിവാക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കോവിഡിനെതിരെയുള്ള ഒരുതരം വാക്സീൻ തന്നെയാണ് മാസ്കെന്നും അദ്ദേഹം പറയുന്നു. ഇന്ത്യ കോവിഡ് വാക്സീൻ വികസിപ്പിക്കുന്നത് മറ്റുള്ള 60 ലേറെ വികസ്വര രാജ്യങ്ങൾക്ക് കൂടി സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.