മന്ത്രിയുടെ സെക്രട്ടറിയുടെ വീട്ടില്‍ നോട്ടുകൂമ്പാരം; 25 കോടി കളളപ്പണം പിടികൂടി

jharkhand-raid-ed
ഇഡി ഉദ്യോഗസ്ഥര്‍ കളളപ്പണം കണ്ടെടുക്കുന്നതിന്‍റെ ദൃശ്യം
SHARE

ജാർഖണ്ഡ് മന്ത്രിയുടെ സെക്രട്ടറിയുടെ വസതിയിൽനിന്ന് കള്ളപ്പണം പിടികൂടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 25 കോടി രൂപയാണ് ഇഡി റെയ്ഡിൽ പിടിച്ചെടുത്തത്. കെട്ടുകണക്കിന് കളളപ്പണം ‍ഇഡി പിടിച്ചെടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗ്രാമവികസന മന്ത്രി ആലംഗീർ ആലത്തിന്റെ പേഴ്‌സണൽ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വസതിയിൽനിന്നാണ് പണം പിടിച്ചെടുത്തത്. തദ്ദേശ വികസന വകുപ്പിലെ അഴിമതി കേസിലാണ് പരിശോധന. റാഞ്ചിയിലെ വിവിധ മേഖലകളിൽ ഇ.ഡി പരിശോധന തുടരുകയാണ്.  

ജാർഖണ്ഡ് ഗ്രാമവികസന വകുപ്പ് മുൻ ചീഫ് എഞ്ചിനീയർ വീരേന്ദ്ര റാമുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് ഇഡി പരിശോധന നടത്തുന്നത്. 2023 ഫെബ്രുവരിയിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വീരേന്ദ്ര റാമിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹവുമായി ബന്ധമുള്ളവരുടെ ഓഫീസുകളിലും വീടുകളിലുമാണ് ഇഡി പരിശോധന നടത്തുന്നത്. ഇതിനിടെയാണ് മന്ത്രി ആലംഗീർ ആലത്തിന്റെ പേഴ്‌സണൽ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വസതിയില്‍ നിന്നും ഇഡി കോടികള്‍ വരുന്ന കളളപ്പണം കണ്ടെടുത്തത്.

അതേസമയം ജാർഖണ്ഡിൽ അഴിമതി അവസാനിക്കുന്നില്ലെന്ന് ബിജെപി വക്താവ് പ്രതുൽ സഹ്‌ദേവ് ആരോപിച്ചു. തെരഞ്ഞെടുപ്പിൽ ചെലവഴിക്കാനാണ് ഈ പണം കൊണ്ടുവന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും പ്രതുൽ സഹ്‌ദേവ് പറഞ്ഞു. 

25 Crore Cash Found In Help's House In Raids Linked To Jharkhand Minister

MORE IN INDIA
SHOW MORE