കോവിഡ് പ്രതിരോധം; ഉത്തർപ്രദേശിനെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന

കോവിഡിനെ ചെറുക്കുന്നതിൽ ഉത്തർപ്രദേശ് സർക്കാരിനെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. യുപി മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും കോവിഡിനെ തടയാൻ യുപി സ്വീകരിച്ച നടപടികൾ മാതൃകയാക്കണമെന്നും ഡബ്ല്യൂഎച്ച്ഒ പ്രസ്താവനയിൽ പറയുന്നു. 

കോവിഡ് പ്രതിരോധത്തിനും ഹൈ റിസ്‌ക് കോൺടാക്ടുകള്‍ കണ്ടെത്തുന്നതിനും യു.പി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പ്രശംസിക്കുന്നു. ഇതു കണ്ടെത്താൻ 70,000ത്തിലധികം ആരോഗ്യ പ്രവര്‍ത്തകരാണ് ഉത്തർപ്രദേശിൽ പ്രവര്‍ത്തിച്ചത്. സമ്പർക്ക പട്ടിക തയാറാക്കുന്നതിലെ മികവും എടുത്തുപറയുന്നു. അതുകൊണ്ട് തന്നെ ഇതിന്റെ ഫലമായി 75 ജില്ലകളിലെയും ഹൈ റിക്‌സ് കോണ്ടാക്ടുകളെ കണ്ടെത്തുന്നതിനും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനും കഴിഞ്ഞുവെന്ന് പ്രസ്താവനയിൽ പറയുന്നു.