പോപ്പുലർ ഫിനാൻസിൽ കുടുങ്ങി ബംഗളൂരു മലയാളികളും; 200 കോടിയിലധികം നഷ്ടം

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപത്തട്ടിപ്പില്‍ കുടുങ്ങി ബെംഗളൂരു മലയാളികളും. കര്‍ണാടകയിലെ വിവിധ ബ്രാഞ്ചുകളിലായി പണം നിക്ഷേപിച്ചവരുടെ 200 കോടിയിലധികം രൂപ നഷ്ടപ്പെട്ടതായാണ് പരാതി. ബെംഗളൂരു മത്തിക്കരെയിലുള്ള ബ്രാഞ്ചിൽ പണം നിക്ഷേപിച്ചവരുടെ പരാതിയില്‍ യശ്വന്ത്പുര പൊലീസ് കേസെടുത്തു. 

ബെംഗളൂരു നഗരത്തിൽ മാത്രം 21 ബ്രാഞ്ചുകളാണ് പോപ്പുലർ ഫിനാൻസിന് ഉള്ളത്.  കർണാടകയിൽ പലയിടങ്ങളിലായി ആയിരത്തിലധികം നിക്ഷേപകരുടെതായി 200 കോടിയിലധികം രൂപ നഷ്ടപെട്ടതയാണ് പരാതി ഉയരുന്നത്.  പോപ്പുലർ ഫിനാൻസിന്റെ മത്തിക്കരേ ബ്രാഞ്ചിനെതിരെ നൽകിയ പരാതിയിലാണ് യെശ്വന്ത്പുര പോലീസ് കേസ്ടുത്തത് മറ്റ് സ്ഥലങ്ങളിലെ ബ്രാഞ്ചുകൾക്കെതിരെയും പരാതി ഉയരുന്നുണ്ടെങ്കിലും പോലീസ് കേസ്‌ടുക്കാൻ വിസമ്മതിക്കുന്നതായാണ് ആരോപണം.  ഇത് ചൂണ്ടിക്കാട്ടി തട്ടിപ്പിന് ഇരയായ നിക്ഷേപകരുടെ വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ബെംഗളൂരു സിറ്റി പോലീസ് കമീഷണർ കമാൽ പാന്തിനെ സമീപിച്ചു. നിലവിൽ ബ്രാഞ്ചുകൾക്ക് മുന്നിൽ പരാതി സ്വീകരിക്കാൻ പോലീസ് പ്രത്യേക പരാതി പെട്ടികൾ സജ്ജമാക്കിയിട്ടുണ്ട്. ബെംഗളൂരുവിലെ നിക്ഷേപകർ കോന്നി പോലീസിലും പരാതി നൽകിയിട്ടുണ്ട്. ഓൺലൈനായി നൽകിയ പരാതി കേരളത്തിൽ രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ ഉളപ്പെടുത്തിയിട്ടുണ്ടെന്ന അറിയിപ്പ് ലഭ്ച്ചിട്ടുണ്ട്