‘മകനെ പ്രതീക്ഷിച്ചാൽ 5 പെൺകുട്ടികൾ; മോദി പദ്ധതികൾ ഇങ്ങനെ’; വൻ പ്രതിഷേധം

ഒരു മകനെ പ്രതീക്ഷിക്കുമ്പോൾ അഞ്ച് പെൺമക്കളെ കിട്ടുന്ന പോലെയാണ് നരേന്ദ്രമോദി സർക്കാറിന്റെ വികസന പദ്ധതികളെന്ന് മധ്യപ്രദേശ് കോൺഗ്രസ് നേതാവ് ജീട്ടു പട്‌വാരി. ട്വീറ്റ് വിവാദമായതിന് പിന്നാലെ എംഎൽഎ മാപ്പ് പറഞ്ഞു. സബ്കാ സാത് സബ്കാ വികാസ് പദ്ധതിയിലൂടെ സർക്കാർ നൽകിയത് പെൺകുട്ടികളെയാണെന്ന പ്രസ്താവനയ്ക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. ജിഎസ്ടി , നോട്ട് അസാധുവാക്കലുൾപ്പടെ എടുത്തു പറഞ്ഞായിരുന്നു മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയായിരുന്ന എംഎൽഎയുടെ ട്വീറ്റ്. മോദി സർക്കാർ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകിടം മറിച്ചെന്നും ജിട്ടു ആരോപിച്ചു.

തീർത്തും സ്ത്രീവിരുദ്ധവും കുറ്റകരവുമായ കോൺഗ്രസ് നേതാവിന്റെ പ്രസ്താവനയിൽ സോണിയാഗാന്ധി മറുപടി പറയണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ആവശ്യപ്പെട്ടു. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു.