കുത്തനെ ഉയർന്ന് കണക്കുകൾ; കോവിഡിൽ ഉലഞ്ഞ് തമിഴ്നാട്

തമിഴ്നാട്ടില്‍ കോവിഡ് ബാധ പതിനാറായിരവും കടന്നു കുതിക്കുന്നു. ഇന്നലെ  765 പേര്‍ക്ക് രോഗം  കണ്ടെത്തിതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 16,277 ആയി. ചെന്നൈയും അയല്‍ജില്ലകളും ഉള്‍പെടുന്ന വടക്കന്‍ വടക്കന്‍ തമിഴ്നാട്ടിലാണ് കോവിഡ് ബാധിതരുടെ 90 ശതമാനവും.

എട്ടുപേര്‍ ഇന്നലെയും കോവിഡിനു മുന്നില്‍ തോറ്റു. ചെന്നൈയില്‍  അഞ്ചു പുരുഷന്‍മാരും ഒരു സ്ത്രീയും. തിരുവെള്ളൂരില്‍ 65 യുള്ളയാളും ചെങ്കല്‍പേട്ടില്‍ അന്‍പതുകാരനുമാണ് മരിച്ചത്.ഇതോടെ സംസ്ഥാനത്ത് കോവിഡിനു കീഴടങ്ങിയവരുടെ എണ്ണം 111 ആയി. ഇന്നലെ രോഗം കണ്ടെത്തിയ 765 പേരില്‍ 587 പേര്‍ ചെന്നൈയിലാണ്. നഗരത്തിനോടു അതിര്‍ത്തി പങ്കിടുന്ന  ചെങ്കല്‍പേട്ടില്‍ 47ഉം തിരുവെള്ളൂരില്‍ 34ഉം കാഞ്ചിപുരത്ത് 21 പേര്‍ പുതിയതായി രോഗികളായി. വന്ദേഭാരത് ദൗത്യത്തിലൂടെ വിദേശത്ത് നിന്ന് എത്തിയ 76 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 40 പേര്‍ക്കു സര്‍ക്കാര്‍ കേന്ദ്രത്തിലെ  ക്വാറന്റീന്‍ പൂര്‍ത്തിയാകുന്ന സമയത്തെ പരിശോധനയിലാണ് പൊസിറ്റീവായത്.ട്രെയിനുകളിലെത്തിയ 19 പേരും രോഗികളായി. റോഡ് മാര്‍ഗമെത്തിയ 46 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തി.ഇതില്‍ ഒരാള്‍ കേരളത്തില്‍ നിന്ന് വന്നതാണ