കമ്പനിയിൽ ഇനി ഭക്ഷണം വാഴയിലയിൽ; വാഴക്കർഷകർക്ക് കൈത്താങ്ങ്: ആനന്ദ് മഹീന്ദ്ര

പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്ര എടുക്കുന്ന ചില തീരുമാനങ്ങൾ നിമിഷങ്ങൾ കൊണ്ട് രാജ്യത്ത് ചർച്ചയാകാറുണ്ട്. ചെറിയ കാര്യങ്ങൾക്ക് പോലും അദ്ദേഹം നൽകുന്ന വലിയ പ്രാധാന്യം തന്നെയാണ് ഇതിന് കാരണം. ഇപ്പോഴിതാ മഹീന്ദ്ര ഫാക്ടറി കാന്റീനുകളില്‍ ഭക്ഷണം നൽകുന്നത് വാഴയിലയിൽ ആക്കിയിരിക്കുകയാണ് അദ്ദേഹം. കോവിഡ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാത്ത വാഴക്കർഷകർക്ക് ഒരു സഹായം എന്ന നിലയിലാണ് അദ്ദേഹം ഈ ആശയം തന്റെ കമ്പനികളിൽ നടപ്പാക്കിയത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

കോവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ വെന്റിലേറ്റർ നിർമാണത്തിന് തന്റെ നിർമാണ യൂണിറ്റുകളെ സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി മുൻപ് അദ്ദേഹം വ്യക്തമാക്കിയിരുന്നു.