ചെലവുകുറഞ്ഞ പോർട്ടബിൾ വെൻറിലേറ്ററുകൾ; ഗവേഷണവുമായി യുവാവ്

കോവിഡ് ബാധിതരെ മരണത്തിൽനിന്ന് രക്ഷിക്കാൻ ചെലവുകുറഞ്ഞ പോർട്ടബിൾ വെൻറിലേറ്ററുകൾക്കുള്ള ഗവേഷണങ്ങളുമായി പുണെയിലെ യുവ എൻജിനീയർമാർ. അന്തിമഘട്ടത്തിലുള്ള ഗവേഷണം പൂർത്തിയായാൽ അൻപതിനായിരം രൂപയിൽ താഴെ ചെലവിൽ വെൻറിലേറ്റുകൾ ലഭ്യമാക്കാം 

ചേരികളിലക്കം കോവിഡ് അതിവേഗം പടരുമ്പോൾ മഹാരാഷ്ട്രയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമാവുകയാണ് ഇത്തരം ഗവേഷണങ്ങൾ. കോവിഡ് രോഗികൾക്ക് ആവശ്യമായ സാങ്കേതിക സംവിധാനങ്ങൾകൂടി കൂട്ടിച്ചേർത്തായിരിക്കും വെൻറിലേറ്റർ നിർമാണം 

പുണെ ആസ്ഥാനമായുള്ള നോക്ക റോബട്ടിക്സ് എന്ന സ്റ്റാർട് അപ് ആണ് സംരംഭത്തിന് പിന്നിൽ. നിലവിൽ ആറു ലക്ഷം രൂപ മുതൽ 15 ലക്ഷംരൂപ വരെയാണ് ഒരു വെൻറിലേറ്റിൻറെ വില. രാജ്യത്ത് മൊത്തം അൻപതിനായിരത്തിൽ താഴെ വെൻറിലേറ്ററുകൾ മാത്രമാണ് ഇപ്പോഴുള്ളത്. രോഗവ്യാപനം രൂക്ഷമായാൽ മരണസംഖ്യ കൂടുന്നത് വെൻറിലേറ്റർ ക്ഷാമം മൂലമാകും.  വിവിധയിടങ്ങളിൽ നടക്കുന്ന ഇത്തരം ഗവേഷണങ്ങളിലാണ് രാജ്യത്തിന്റെ ഇനിയുള്ള പ്രതീക്ഷ