മൊറട്ടോറിയം ഉപഭോക്താക്കൾക്ക് കൈമാറി ബാങ്കുകൾ; അറിയാന്‍

കോവിഡ് വൈറസ് ബാധയെ തുടർന്ന് ആർബിഐ പ്രഖ്യാപിച്ച മൊറട്ടോറിയം ഉപഭോക്താക്കൾക്ക് കൈമാറി ബാങ്കുകൾ. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ വായ്പാ തവണകൾ, പലിശ എന്നിവ സ്വീകരിക്കുന്നത് മാറ്റി വച്ചതായി ബാങ്കുകൾ  ഉപഭോക്താക്കളെ അറിയിച്ചു. അതേസമയം നിശ്ചിത തീയതിയിൽ അക്കൗണ്ടിൽനിന്ന് ഓട്ടോമാറ്റിക്കായി( ഇസിഎസ്) മാസത്തവണ അടയ്ക്കുന്ന ഉപഭോക്താക്കൾ മൊറട്ടോറിയം ആവശ്യം ഉണ്ടെങ്കിൽ അത് ബാങ്കിനെ അറിയിക്കണം. 

ഇമെയിൽ അല്ലെങ്കിൽ ഫോൺ  വഴി ഇക്കാര്യം ബാങ്കിനെ അറിയിക്കാം. എല്ലാ ഭവന-വാഹന കാർഷിക വായ്പകൾക്കും, മറ്റു ചെറുകിട വായ്പകൾക്കും ആർബിഐ  പ്രഖ്യാപിച്ച മൊറൊട്ടോറിയം ലഭ്യമാണ്.