റോഡിലൂടെ ഇഴഞ്ഞുനീങ്ങി പുള്ളിപ്പുലി; ട്രക്കിനടിയിൽ കുട്ടിയാന; നൊമ്പരക്കാഴ്ച; വിഡിയോ

എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാതെ റോഡിലൂടെ ഇഴഞ്ഞുനീങ്ങുന്ന പുള്ളിപ്പുലി, ട്രക്കിനടിയിൽപ്പെട്ട് ജീവൻ നഷ്ടമായ കുട്ടിയാന.. ബോളിവുഡ് താരമായ രൺദീപ് ഹൂഡ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഇൗ ദൃശ്യങ്ങൾ ഉള്ളുലയ്ക്കുന്നതാണ്. ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന വന്യമൃഗങ്ങൾ ഇത്തരത്തിൽ ക്രൂരത നേരിടുന്നത്.

റോഡിലൂടെ എഴുന്നേൽക്കാൻ പോലുമാകാതെ ഇഴഞ്ഞു നീങ്ങുന്ന പുള്ളിപ്പുലിയേയും ചുറ്റും കൂടി നിൽക്കുന്ന ജനക്കൂട്ടത്തേയും ദൃശ്യങ്ങളിൽ കാണാം. ഇതോടൊപ്പം മറ്റൊരു ദാരുണമായ ചിത്രവും രൺദീപ് ഹൂഡ പങ്കുവച്ചിരുന്നു. ട്രക്കിനടിൽ പെട്ട് ജീവൻനഷ്ടപ്പെട്ട കുട്ടിയനയുടെ ചിത്രമായിരുന്നു ഇത്. വാഹനമോടിക്കുന്നവർ സൂക്ഷിച്ചാൽ ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു ഇതെന്നും ഹൂഡ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം കൃഷിയിടത്തിലിറങ്ങിയ ആനയെ പിന്നിലൂടെ ഓടിയെത്തി ക്രൂരമായി മർദിക്കുന്ന യുവാവിന്റെ ദൃശ്യങ്ങൾ ചർച്ചയായിരുന്നു. ഗ്രാമവാസികളെ കണ്ട്  ഭയന്നോടിയ ആനയുടെ പിന്നാലെ ചെന്നായിരുന്നു ഇയാളുടെ ക്രൂരമായ ആക്രമണം. ആനയെ ആക്രമിച്ചിട്ടോടിയ ഇയാളുടെ പിന്നാലെ ആന പായുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു.