ലോകത്തിലെ ഏറ്റവും നീളം കൂടിയ മുടി; ഇന്ത്യക്കാരി നിലാന്‍ഷിക്ക് റെക്കോഡ്

ലോകത്തിലെ ഏറ്റവും നീളം കൂടിയ മുടിയുള്ള കൗമാരക്കാരിയായി ഇന്ത്യക്കാരി നിലാന്‍ഷി പട്ടേല്‍ ഗിന്നസ് റെക്കോഡില്‍ ഇടം നേടി. 2018ല്‍ സ്വന്തം പേരിലാക്കിയ റെക്കോഡാണ് 2019ല്‍ നിലാന്‍ഷി തകര്‍ത്തത്.

മുടിമേലെ കൊടികെട്ടിയവള്‍ കുട്ടിമാണി എന്നൊരു നാടന്‍ ചൊല്ലുണ്ട്. വടക്കന്‍പാട്ടുകഥയിലെ നായികയായ കുട്ടിമാണി മുടിച്ചുറ്റിച്ചുറ്റിക്കെട്ടി കൊടിമരംപോലെയുയര്‍ത്തി അതിന്‍മേല്‍ കൊടിനാട്ടി എന്നാണ് കഥ. ഏതാണ്ടാക്കഥയിലെ കുട്ടിമാണിയെപ്പോലെ ദാ ഒരാള്‍.Nilanshi Patel എന്ന 17കാരി. ലോകത്തിലെ ഏറ്റവും നീളംകൂടിയ മുടിയുള്ളവള്‍. 190 CM ആണ് നിലാന്‍ഷിയുടെ മുടിയുടെ നീളം. 2018ല്‍ ഈ റെക്കോ‍ഡ് നേടുമ്പോള്‍ മുടിയുടെ നീളം 170.5CM ആയിരുന്നു. 

6ാം വയസ്സില്‍ മുടിമുറിക്കാനായി നിലാന്‍ഷിയെ അമ്മ ഒരു പാര്‍ലറില്‍ കൊണ്ടുപോയി. അവര്‍ ചെയ്ത style അവളുടെ സുന്ദരമായ മുടിയാകെ നശിപ്പിച്ചു. നിലാന്‍ഷി അന്ന് ഒരുമാസത്തോളം കരഞ്ഞുകൊണ്ട് നടന്നത് അവളുടെ അമ്മ ഇന്നും ഒാര്‍ക്കുന്നു. പിന്നെ അവളുടെ മുടി കത്രിക കണ്ടിട്ടില്ല. മുടി നീട്ടുന്നതിനെ കളിയാക്കിയവരുണ്ട് അഭിനന്ദിച്ചവരും കൂടെനിന്ന് സെല്‍ഫിയെടുത്തവരുമുണ്ടെന്ന് നിലാന്‍ഷി പറയുന്നു.

മുടിയുടെ സംരക്ഷക നിലാന്‍ഷിയുടെ അമ്മ കാമിനി തന്നെയാണ്. മുടി കഴുകുന്നത് ആഴ്ചയിലൊരിക്കല്‍ മാത്രം. ഉണങ്ങിക്കിട്ടാന്‍ അരമണിക്കുര്‍ വേണം.ചീകിയൊതുക്കാന്‍ ഒരു മണിക്കൂറും. നിലാന്‍ഷി പക്ഷെ ഹാപ്പിയാണ്. കൂട്ടുകാര്‍ക്കിടയിലെ റപ്പൂണ്‍സല്‍ രാജകുമാരിയാണവള്‍.