മുടിവെട്ടാൻ 80 രൂപ; പുസ്തകം വായിച്ച് വെട്ടിയാൽ 50; എട്ടാംക്ലാസുകാരന്റെ ബാർബർഷോപ്പ്

തമിഴ്നാട്ടുകാരനായ പൊൻമാരിയപ്പൻ എന്ന യുവാവ് ഇങ്ങ് കേരളത്തിൽ മലയാളിയുടെ തങ്കമാവുന്നത് അയാളുടെ വേറിട്ട പ്രവൃത്തി കൊണ്ടാണ്. സമൂഹമാധ്യമങ്ങളിൽ ഇൗ താരത്തെ അഭിനന്ദിച്ച് കൊണ്ടുള്ള കുറിപ്പുകളും ചിത്രങ്ങളുമാണ്. കേവലം എട്ടാം ക്ലാസുമാത്രം വിദ്യാഭ്യാസമുള്ള മുടിവെട്ട് തൊഴിലാക്കിയ ഇൗ തൂത്തുക്കുടിക്കാരൻ യുവാവ് ഇപ്പോൾ അറിവിന്റെ വെളിച്ചം വെട്ടിയൊതുക്കുന്ന സന്ദേശത്തിന്റെ ചുക്കാൻ പിടിക്കുകയാണ്. ആ കഥ ഇങ്ങനെ.

തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ ഒരു െചറിയ മുടിവെട്ട് കട. എട്ടാം ക്ലാസ് മാത്രം വിദ്യാഭ്യസമുള്ള പൊൻമാരിയപ്പൻ എന്ന യുവാവിന്റെ ഉപജീവനമാണ് ഇത്. എന്നാൽ അകത്ത് കടന്നാൽ നിരത്തി വച്ചിരിക്കുന്ന പുസ്തകങ്ങൾ കാണാം. ചെന്നത് ബാർബർ ഷോപ്പിലെ അതോ വായനശാലയിലോ എന്ന് ആർക്കും സംശയം തോന്നുന്ന വിധമാണ് പുസ്തകശേഖരം. 

‘മുടി വെട്ടും തൊഴിൽ സെയ്യും തോഴൻ താൻ ഇല്ലേയേ നമുക്ക് എല്ലാമെത് അഴക്..’ എന്ന രജനിപാട്ടിന്റെ വരികൾ കടമെടുത്ത് പറഞ്ഞാൽ. മുഖത്ത് അഴക് വരുത്തുന്നതിനൊപ്പം അറിവിന്റെ അഴക് കൂടി പകരുന്ന കടയാണിത്. ഇവിടെ മുടിവെട്ടുന്നതിന് 80 രൂപയാണ് സാധാരണ ചാർജ്. എന്നാൽ നിങ്ങൾ ഒരു പുസ്തകം വായിച്ചാൽ 50 രൂപ കൊടുത്താല്‍ മതി. ഇതാണ് പൊൻമാരിയപ്പനെ വ്യത്യസ്ഥനാക്കുന്നത്. സിനിമാ മാഗസിനുകളും മൊബൈലും നോക്കിയിരുന്ന് ബാർബർ ഷോപ്പിൽ സമയം കളയുന്നതിന് പകരം ഒരു പുസ്തകം വായിച്ചാൽ 30 രൂപ ലാഭിക്കാം. 

ഇങ്ങനെ അഞ്ചു വർഷത്തിനുള്ളിൽ  600 പുസ്തകങ്ങളുള്ള വായനശാല കൂടിയാണിത്. വീട്ടിൽ കൊണ്ടുപോയി വായിക്കാൻ പുസ്തകം ചോദിച്ചാൽ ഒരു മടിയുമില്ലാതെ തന്നുവിടും പൊൻമാരിയപ്പൻ. ഇവർ  പുസ്തകം തിരിച്ചുതരാതെ പറ്റിച്ചാലോ എന്ന് ചോദിച്ചാൽ ഇയാളുടെ മറുപടി ഇങ്ങനെ. 

‘പുസ്തകം ക്ഷേത്രം പോലെയാണ്. നിങ്ങൾ അമ്പലത്തിൽ പോയി നിന്നാൽ മതി. ആളും തരവും നോക്കാതെ ദൈവം അനുഗ്രഹിക്കും. അതുപോലെയാണ് പുസ്തകം. അതെവിടെ ഇരിക്കുന്നോ അവിടെ പ്രകാശം പരക്കും..’ പൊൻമാരിയപ്പൻ പറയുന്നു.

കടപ്പാട്: ആർ.ജെ നീന, റേഡിയോ മാംഗോ