'ഫാത്തിമ എന്നത് ഉച്ചരിക്കാന്‍ പോലും അയാൾക്ക് വിമുഖത'; നീതി തേടി പിതാവ്

പ്രിയപെട്ട മകള്‍ക്കു എന്തുപറ്റിയെന്നറിയാന്‍ ഒരു മനുഷ്യന്‍ കുറച്ചു ദിവസങ്ങളായി രാവും പകലുമില്ലാതെ നടത്തുന്ന  പോരാട്ടമാണ് സാധാരണ ആത്മഹത്യയായി ഒതുങ്ങേണ്ടിയിരുന്ന മദ്രാസ്  ഐ.ഐ.ടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ  ലത്തീഫിന്റെ മരണത്തെ ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ഐ.ഐ.ടി മദ്രാസ് ക്യാംപസിനകത്ത്  വിദ്യാര്‍ഥികള്‍ നേരിടുന്ന മനുഷ്യത്വരഹിതമായ  നടപടികളിലേക്കും  വിവേചനങ്ങളിലേക്കുമൊക്കെ ഇതു വെളിച്ചം വീശീ. ഫാത്തിമയ്ക്കു നീതി തേടി  എന്ന ഹാഷ് ടാഗോടെ തുടങ്ങിയ പ്രക്ഷോഭം ദേശീയ തലത്തില്‍ ദേശീയ തലത്തിലേക്കു  പടര്‍ന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത്് ഫാത്തിമയുടെ പിതാവ് അബ്ദുള്‍ ലത്തീഫ് മനോരമ ന്യൂസുമായി സംസാരിച്ചു.  ഫാത്തിമയെന്ന പേര് അധ്യാപകനായിരുന്ന സുദര്‍ശന്‍ പത്മനാഭന്  വലിയ പ്രശ്നമായിരുന്നു. ഫാത്തിമയെന്നത് ഉച്ചരിക്കാന്‍ പോലും അയാള്‍ വിമുഖത കാണിച്ചിരുന്നു..  അബ്ദുള്‍ ലത്തീഫെന്ന ആ അച്ഛന്റെ വാക്കുകളിലേക്ക്.