ബീച്ചിലെ നടത്തത്തിനിടെ കയ്യില്‍ സൂക്ഷിച്ച ഉപകരണം; വെളിപ്പെടുത്തി മോദി

മഹാബലിപുരത്തെ കടൽത്തീരത്തിലൂടെയുള്ള പ്രധാനമന്ത്രിയുടെ നടത്തവും ബീച്ച് വൃത്തിയാക്കലുമൊക്കെ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. എന്നാൽ, സോഷ്യൽ‌ മീഡിയയിൽ  കൂടുതൽ പേരുടേയും കണ്ണ് പോയത് പ്രധാനമന്ത്രിയുടെ കയ്യിൽ പിടിച്ചിരുന്ന ഉപകരണത്തിലേക്കാണ്. ഇതിനുള്ള മറപടി മോദി തന്നെ ട്വിറ്ററിലൂടെ നൽകി. പരമ്പരാഗത ചൈനീസ് ഉപകരണമായ അക്യു പ്രഷര്‍ റോളറാണിത്.

ഇന്നലെ മുതല്‍ നിരവധി ആളുകളാണ് മഹാബലിപുരം കടല്‍ത്തീരത്ത് കൂടി നടക്കുമ്പോള്‍ ഞാന്‍ കയ്യില്‍ കരുതിയ ഉപകരണത്തെ കുറിച്ച് ചോദിക്കുന്നത്. അത് അക്യു പ്രഷര്‍ റോളര്‍ എന്ന ഉപകരണമാണ്. ഞാന്‍ സ്ഥിരമായി ഉപോഗിക്കുന്ന ഇത് വളരെ ഉപയോഗകരമായി അനുഭവപ്പെട്ടിട്ടുണ്ട്- മോദി കുറിച്ചു.  ഇതിന്‍റെ ചിത്രങ്ങളും മോദി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്