ഭാഷാസമരത്തിന് ഒരുങ്ങി തമിഴകം; ഉപരോധങ്ങളോടെ തുടക്കം

ഇടവേളയ്ക്കു ശേഷം തമിഴ്നാട്ടില്‍  ഹിന്ദിവിരുദ്ധ സമരത്തിന് അരങ്ങൊരുങ്ങുന്നു. ഒരു രാജ്യം ഒരു ഭാഷ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന സൂചനകള്‍ ലഭിച്ചതോടെയാണ് പ്രത്യക്ഷ സമരത്തിലേക്കിറങ്ങാന്‍ തമിഴ്നാട്ടിലെ വിവിധ സംഘടനകള്‍ തീരുമാനിച്ചത്. ശനിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍  ഡി.എംകെ നടത്തുന്ന ഉപരോധങ്ങളോടെ സമരങ്ങള്‍ക്ക് തുടക്കമാവും

1965 ല്‍  500 അധികം പേരെ ഹിന്ദി വിരുദ്ധ പോരാട്ടങ്ങള്‍ക്കായി ബലിനല്‍കിയ മണ്ണാണ് തമിഴകത്തിന്റേത്.  ആ ഓര്‍മ്മയിലാണ്  ഭാഷാസമരത്തിനു  തമിഴ്കം  ഒരുങ്ങുന്നത്. ഡി.എം.കെയും എന്‍ ഡി.എ സഖ്യത്തിലുള്ള അണ്ണാഡിഎംകെയും   പി.എം.കെയുമെല്ലാം  കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തിറങ്ങികഴിഞ്ഞു. ഇരുപതിനു ജില്ലാ കേന്ദ്രങ്ങളില്‍ സൂചന സമരം പ്രഖ്യാപിച്ചു ഡി.എംകെ ഒരുപടി മുന്നിലാണ്

നഗരങ്ങളില്‍ കാര്യമായ സ്വാധീനമുള്ള  നടന്‍ കമല്‍ ഹാസന്റെ പാര്‍ട്ടിയും സമരഭീഷണി ഉയര്ത്തിയിട്ടുണ്ട്. അമിത്ഷായെ പേരെടുത്ത് വിമര്‍ശിച്ചാണ് ഉലകനായകന്‍ രംഗത്തെത്തിയിരിക്കുന്നത്. അണ്ണാദുരൈ മുതല്‍ സ്വീകരിക്കുന്ന തമിഴ് –ഇംഗ്ലീഷ്  ദ്വിഭാഷ സിദ്ധാന്തത്തില്‍  ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കി ഉപമുഖ്യമന്ത്രിയും എഡിഎംകെ കോര്‍ഡിനേറ്ററുമായ  ഒ.പനീര്‍ശെല്‍വും രംഗത്തി. ഡി.എം.കെ സമരം ശക്തമാക്കുന്നതോടെ മറ്റുപാര്‍ട്ടികളും തെരുവിലിറങ്ങുമെന്നാണ് സൂചന