പ്ലാസ്റ്റിക് വേര്‍തിരിക്കാൻ ഒപ്പം പ്രധാനമന്ത്രിയും; തൊഴിലാളിയെ സഹായിച്ച് മോദി

തൊഴിലാളികളെ ഒപ്പമിരുന്നു സഹായിക്കുന്ന മോദിയുടെ ചിത്രം വൈറലാകുന്നു. മാലിന്യത്തിൽ നിന്ന് പ്ലാസ്റ്റിക് വേർതിരിക്കുന്ന സ്ത്രീ‌യെ സഹായിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രമാണ് ചര്‍ച്ചയാകുന്നത്. ഉത്തർപ്രദേശിലെ മഥുരയില്‍ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. 'സ്വഛതാ ഹി സേവാ' എന്ന പരിപാടിയില്‍ 25–ഓളം തൊഴിലാളികളാണ് പങ്കെടുത്തത്. 

മാലിന്യത്തെക്കുറിച്ചും മാലിന്യ സംസ്കരണത്തെക്കുറിച്ചും പ്രധാനമന്ത്രി ചോദ്യങ്ങള്‍ ചോദിക്കുകയും തൊഴിലാളികള്‍ ഉത്തരം നൽകുകയും ചെയ്തു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സ്ത്രീ തൊഴിലാളികളെ ആദരിക്കുകയും ചെയ്തു. 

2022 ഓടെ പ്ലാസ്റ്റിക് പൂർ‌ണമായും ഇല്ലാതാക്കുമെന്നാണ് സര്‍ക്കാർ പ്രതിജ്ഞ. രണ്ടാം മോദി മന്ത്രിസഭ അധികാരത്തിലെത്തിയതിനുശേഷം പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിനെതിരെ ശക്തമായ ക്യാംപയിനും ആരംഭിച്ചിരിന്നു.