കോച്ചുകൾ വേർപ്പെട്ടു; എൻജിൻ മാത്രമായി പാഞ്ഞത് പത്തുകിലോമീറ്റർ; നടുക്കം

കോച്ചുകളില്ലാതെ ട്രെയിനിന്റെ എൻജിൽ ഒാടിയത് പത്തുകിലോമീറ്റർ ദൂരം. ഭുവനേശ്വറില്‍ നിന്നും സെക്കന്തരാബാദിലേക്ക് വരികയായിരുന്ന വിശാഖ എക്സ്പ്രസിന്‍റെ  കോച്ചുകളാണ് എഞ്ചിനില്‍ നിന്നും വേര്‍പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. നര്‍സി പട്ടണത്തിനും തുനി റയില്‍വേ സ്റ്റേഷനും ഇടയില്‍ വച്ചായിരുന്നു സംഭവം. 

എൻജിനില്‍ നിന്ന് വേര്‍പെട്ട കോച്ചുകള്‍ ട്രാക്കില്‍ തന്നെ നിന്നത് വലിയ അപകടം ഒഴിവാക്കി. പിന്നീട് യാത്രക്കാരാണ് റയില്‍വേ അധികൃതരെ വിവരമറിയിച്ചത്. തുടര്‍ന്ന് ടെക്നീഷ്യന്‍മാരെത്തി കോച്ചുകള്‍ വീണ്ടും എഞ്ചിനുമായി ബന്ധിപ്പിച്ച് യാത്ര തുടര്‍ന്നു.