മകളുടെ വിവാഹത്തിന് പശുവിനെ അറുത്തു; 10 വർഷം തടവും ഒരു ലക്ഷം പിഴയും; ആദ്യ സംഭവം

മകളുടെ വിവാഹത്തിന് പശുക്കുട്ടിയെ കശാപ്പ് ചെയ്തെന്ന കേസിൽ ഗുജറാത്തിൽ പിതാവിന് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും.  രാജ്കോട്ട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് സലിം മക്രാണി എന്ന വ്യക്തിക്ക് ശിക്ഷ വിധിച്ചത്. 2017 ൽ ഭേദഗതി വരുത്തിയ ഗുജറാത്ത് മൃഗസംരക്ഷണ നിയമപ്രകാരമാണ് ശിക്ഷ. അയൽവാസിയുടെ പശുക്കുട്ടിയെ മോഷ്ടിച്ച ശേഷം മകളുടെ വിവാഹത്തിന് കശാപ്പ് ചെയ്യുകയായിരുന്നെന്നാണ് പരാതി. ഇൗ വർഷം ജനുവരിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം.

ഗുജറാത്ത് മൃഗസംരക്ഷണ നിയമം ഭേദഗതി വരുത്തിയ ശേഷമുള്ള ആദ്യ ശിക്ഷയാണിത്. പശുവിനെ കൊല്ലുന്നതിനും ഇറച്ചി സൂക്ഷിക്കുന്നതിനും പശുക്കളെ അനധികൃതമായി കടത്തുന്നതിനും നേരത്തെ ഗുജറാത്തിൽ മൂന്ന് വര്‍ഷമായിരുന്നു തടവ് ശിക്ഷ. ഇപ്പോൾ ഭേഗതതി വരുത്തി ശിക്ഷാ കാലവധി നീട്ടിയിരുന്നു.