മോദി ഇന്ന് രാഷ്ട്രപതിയെ കാണും; സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശം ഉന്നയിക്കും

എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാന്‍ രാത്രി എട്ടുമണിക്ക് നരേന്ദ്രമോദി രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ കാണും. ഇതിനുമുന്നോടിയായി എന്‍.ഡി.എ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വൈകിട്ട്  ചേരും. പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന യോഗത്തില്‍ നരേന്ദ്രമോദിയെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കും. 

പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നിര്‍ദേശിക്കും. അതേസമയം, പതിനാറാം ലോക്സഭ പിരിച്ചുവിടാനുള്ള ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശിവസേന തലവന്‍ ഉദ്ധവ് താക്കറെ അടക്കമുള്ള എന്‍ഡിഎ നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തും.

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറും രണ്ട് കമ്മിഷണര്‍മാരും നിയുക്ത എം.പിമാരുടെ പട്ടിക രാഷ്ട്രപതിക്ക് കൈമാറി. മോദി നാളെ വൈകീട്ട് അമ്മയെ കാണാന്‍ ഗുജറാത്തിലേയ്ക്ക് പോകും. മറ്റന്നാള്‍ വാരാണസിയിലെത്തും. വ്യാഴാഴ്ച്ചയാണ് സത്യപ്രതിജ്ഞ. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശിവസേന തലവന്‍ ഉദ്ധവ് താക്കറെ അടക്കമുള്ള എന്‍ഡിഎ നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തും. കൂട്ടായ്മയും കരുത്തുറ്റ നേതൃത്വവുമാണ് തിരഞ്ഞെടുപ്പ് വിജയത്തിന് ആധാരമെന്ന് പ്രധാനമന്ത്രിയുടെ ഒാഫീസിലെ ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയത്തില്‍ മോദി പറഞ്ഞു.