കുമാരസ്വാമി തന്നെ നയിക്കും, മുഖ്യമന്ത്രി സ്ഥാനത്തില്‍ മാറ്റമില്ല; മറുപടിയുമായി സിദ്ധരാമയ്യ

കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് കക്ഷിനേതാവ് സിദ്ധരാമയ്യ. കുമാരസ്വാമി തന്നെ സഖ്യത്തെ നയിക്കുമെന്നും, മുഖ്യമന്ത്രി സ്ഥാനത്തില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിദ്ധരാമയ്യക്കൊപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി. 

മുതിര്‍ന്ന നേതാക്കളടക്കം പരസ്യപ്രസ്ഥാവനകളുമായി രംഗത്തെത്തിയതോെടയാണ് സിദ്ധരാമയ്യ നിലപാട് വ്യക്തമാക്കിയത്. തന്നെ മുഖ്യമന്ത്രിയാക്കണെമന്ന അഭിപ്രായം മറ്റുള്ളവര്‍ സ്നേഹം കൊണ്ട് പറയുന്നതാണെന്നും. മുഖ്യമന്ത്രിയായി കുമാരസ്വാമിതന്നെ തുടരുെമന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ആഭ്യന്തര മന്ത്രി എം ബി പാട്ടീലടക്കം പ്രസ്ഥാവനകള്‍ നടത്തിയതോടെയാണ് വിഷയം കൂടുതല്‍ ചര്‍ച്ചയായത്. ഇതോടെ സിദ്ധരാമയ്യ മൗനം വെടി‍ഞ്ഞു.

ഇതിനിടയില്‍ ദള്‍ നേതാവ് എ എച്ച് വിശ്വനാഥ് ബി.െജ.പി നോതാവ് ശ്രീനിവാസ് പ്രസാദുമായി കൂടിക്കാഴ്ച നടത്തിത് വിവാദങ്ങള്‍ക്ക് വഴിതുറന്നിരുന്നു. എന്നാല്‍ സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നെന്നും. രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇരുവരും വ്യക്തമാക്കി. അതേസമയം, കലബുറഗിയില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗേ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസ് എം എല്‍ എമാരില്‍ ചിലര്‍ ബി.ജെ.പിയില്‍ ചേരുമെന്ന്  ബി.ജെ.പി സ്ഥാനാര്‍ഥി ഉമേഷ് ജാദവ് അവകാശപ്പെട്ടു.