ഗ്രാമങ്ങള്‍ ഇളക്കി മറിച്ച് മന്ത്രിപുത്രന്മാർ; സാക്ഷിയായി ശിവമൊഗ

മുന്‍ മുഖ്യമന്ത്രിമാരുടെ മക്കളുടെ മല്‍സരം കൊണ്ട് ശ്രദ്ധേയമാവുകയാണ് കര്‍ണാടകയിലെ ശിവമൊഗ. യഡിയൂരപ്പയുടെ മകന്‍ ബി.വൈ. രാഘവേന്ദ്രയും ബെംഗാരപ്പയുടെ മകന്‍ മധു ബെംഗാരപ്പയുമാണ് ഏറ്റുമുട്ടുന്നത്. 

കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന്റെ സ്ഥാനാര്‍ഥി മധു ബെംഗാരപ്പ. ചെറിയ തോതില്‍ നടനും നിര്‍മാതാവുമൊക്കെയാണെങ്കിലും മുഖ്യമന്ത്രിയും മന്ത്രിയുമായെല്ലാം തിളങ്ങിയ ബെംഗാരപ്പയുടെ മകന്‍ എന്നതാണ് ആയുധം.

രാഘവേന്ദ്ര സിറ്റിങ് എം.പിയാണ്. സ്വന്തം തട്ടകം മകനായി നേരത്തെ കൈമാറിയതാണ് യഡിയൂരപ്പ. ബെംഗാരപ്പയെ തോല്‍പിച്ച് തുടങ്ങിയ രാഘവേന്ദ്ര കഴിഞ്ഞ വര്‍ഷത്തെ  ഉപതിരഞ്ഞെടുപ്പില്‍ മധുവിനെയും തോല്‍പിച്ചു. രണ്ടാം വട്ടം ഏറ്റുമുട്ടുമ്പോള്‍ മധു ബെംഗാരപ്പയ്ക്ക് ജയിച്ചേ പറ്റു. ഇല്ലങ്കില്‍ രാഷ്ട്രീയഭാവി തന്നെ അടയും. ഗ്രാമങ്ങള്‍ ഇളക്കി മറിച്ചാണ് ഇരുവരുടെയും യാത്ര.