അണക്കെട്ടിലെ ജലനിരപ്പ് താണു; ഫെറി സർവീസ് നടത്തിയിരുന്ന റൂട്ടിലൂടെ ബസ് സർവീസ്

tamilnadu
SHARE

കാവേരി നദിയിലെ നീരൊഴുക്ക് കുറഞ്ഞതോടെ ഫെറി സർവീസ് നടത്തിയിരുന്ന റൂട്ടിലൂടെ ബസ് സർവീസ് ആരംഭിച്ച് തമിഴ്നാട് സർക്കാർ. സേലം-ധർമ്മപുരി ജില്ലകൾക്കിടെയിൽ നാഗമാരെയിലാണ് ബസ് സർവീസ് ആരംഭിച്ചത്. മേട്ടൂർ ഡാമിലെ വരണ്ട രണ്ടു കിലോമീറ്റർ പ്രദേശമാണ് പുതിയ ബസ് റൂട്ട്.  

ചെന്നൈയിൽ മഴക്കാലത്ത് വാഹനങ്ങൾ സർവീസ് നടത്തിയ പാതകൾ ബോട്ടുകൾ കയ്യടക്കാറുണ്ട്. എന്നാൽ അസാധാരണമാവിതം, അതിന് നേർ വിപരീതമാണ് സേലത്ത്. കൊലത്തൂർ അടുത്തുള്ള പുന്നവടി പരിസലിനും - ധർമ്മപുരി ജില്ലയിലെ നാഗമരെയിക്കും ഇടയിലാണ് മേട്ടൂർ ഡാമിൻറെ വലിയൊരു മേഖല. രണ്ടു പ്രദേശത്തിനും ഇടയിൽ ഫെറി സർവീസുകളും, ബോട്ട് സർവീസുകളും ഉണ്ടായിരുന്നു. എന്നാൽ ചൂട് കടുത്തതോടെ അണക്കെട്ട് വറ്റി തുടങ്ങി. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ 41 അടിയായി അണക്കെട്ടിലെ ജലനിരപ്പ് താണതോടെ സേലത്തിനും ധർമ്മപുരിക്കും ഇടയിലുള്ള മേഖല മരുഭൂമിയായി. ഇതോടെയാണ് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് സർവീസ് ആരംഭിച്ചത്. മുമ്പ് സേലം പുന്നടി പരിസരൽ വരെ സർവീസ് നടത്തിയിരുന്ന ബസ് ഡാമിനുള്ളിൽ 2 കിലോമീറ്റർ സഞ്ചരിച്ചാണ് ഇപ്പോൾ യാത്ര അവസാനിപ്പിക്കുന്നത്. ബസ് യാത്ര അവസാനിപ്പിക്കുന്നിടത്തു നിന്ന് വഞ്ചിയിൽ അൽപ്പദൂരം സഞ്ചരിച്ചാൽ ധർമ്മപുരി ജില്ലയിലെ നാഗമാരെ എത്തും. 100 ഘന അടിയിലും താഴെയാണ് കാവേരിയിൽ നിന്നും ഡാമിലേക്കുള്ള നീരൊഴുക്ക്. എന്നാൽ കുടിവെള്ള ആവശ്യത്തിനായി 1400 ഘനയടി ജലം ഡാമിൽ നിന്ന് പമ്പ് ചെയ്യുന്നുണ്ട്. വരും ദിവസങ്ങളിൽ ഡാമിലെ ജലനിരപ്പ് താണ് പ്രദേശത്തെ കൂടുതൽ മേഖല മരുഭൂമിയാകും. നിലവിൽ ഡാമിലൂടെ ദിവസം മൂന്ന് സർവീസ് ആണ് ഉള്ളത്. മറ്റ് സമയങ്ങളിൽ സാധാരണക്കാർ രണ്ട് കിലോമീറ്റർ നടന്നു വേണം വഞ്ചിയുള്ള സ്ഥലത്തെത്താൻ. ഡാം റൂട്ടിലൂടെ കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഡാം വറ്റി, ബസ് സർവീസ് ആരംഭിച്ചതോടെ മേഖലയിലേക്ക് നിരവധി വിനോദസഞ്ചാരികളും എത്തുന്നുണ്ട്. അതേസമയം ഇനിയും ജലനിരപ്പ് തണൽ കുടിവെള്ള വിതരണം പ്രതിസന്ധിയിൽ ആകുമെന്ന് ആശങ്കയിലാണ് സർക്കാർ. 

Bus service on the same route as ferry service

MORE IN INDIA
SHOW MORE