8 മാസം, 23 ആത്മഹത്യകൾ; കർഷകരോഷം ആളിക്കത്തി സൗരാഷ്ട്ര

രാജ്യം മുഴുവൻ ബിജെപി പ്രചാരണായുധമാക്കുന്ന ഗുജറാത്ത് മോഡൽ വികസനത്തിന്റെ  പൊയ്മുഖം തെളിയുന്ന സൗരാഷ്ട്രയിൽ കർഷക രോഷം ആളിക്കത്തുന്നു. കൊടിയ വരൾച്ചയും വിളകളുടെ  വിലത്തകർച്ചയും കാരണം എട്ടു മാസത്തിനിടെ 23 കർഷകർ ആത്മഹത്യ ചെയ്തെന്നാണ് ഔദ്യോഗിക കണക്ക്.  ഗ്രാമങ്ങളിലേയ്ക്കുള്ള ജലം കൂടി ബിജെപി ശക്തി കേന്ദ്രങ്ങളായ നഗരങ്ങളിലേയ്ക്ക് തിരിച്ചു വിടുന്നതായി കോൺഗ്രസു ആരോപിക്കുന്നു.

ഗുജറാത്തിന്റെ ഹൃദയത്തിൽ രക്തയോട്ടം എന്നേ നിലച്ചു. പരുത്തിയും നിലക്കടലയും ബീറ്റ്റൂട്ടുമൊക്കെ സമൃദ്ധമായി വിളഞ്ഞിരുന്ന പാടങ്ങളിൽ   ഇപ്പോൾ കള്ളിമുൾച്ചെടികൾ തഴച്ചുവളരുന്നു. വരണ്ടുണങ്ങിയ പാടങ്ങളെ നോക്കി നെടുവീർപ്പെടുന്ന നിരവധി കർഷകരെ കണ്ടു കസ്തൂർബാധാമിലെ വീടുകളുടെ മുന്നിൽ. പൊട്ടിപ്പൊളിഞ്ഞ റോഡുകളിൽ ഛക്ക ഡകളാണ് പൊതുഗതാഗത സംവിധാനം

30 മണ്ഡലങ്ങൾ കോൺഗ്രസിന് ഒപ്പം നിന്നു . കർഷകരോഷത്തിൽ സൗരാഷ്ട്രയിലെ എട്ട്  മണ്ഡലങ്ങളിൽ നാലെണ്ണമെങ്കിലും തിരിച്ചു പിടിക്കാനാകുമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്. കിസാൻ സമ്മാൻ യോജനയിലൂടെ കർഷക പ്രതിഷേധം തണുപ്പിക്കാൻ ബി ജെ പി ശ്രമിച്ചെങ്കിലും ഫലവത്തായിട്ടില്ല.