കൂട്ടിയിടിച്ച വാഹനങ്ങൾക്ക് ഇടയിൽ കുടുങ്ങി വഴിയാത്രക്കാരൻ; അമ്പരപ്പിക്കുന്ന വിഡിയോ

ഒരു നിമിഷത്തെ അമിതവേഗവും അശ്രദ്ധയും വരുത്തി വച്ചത് വൻ അപകടം. ഒരു നിരപരാധിയായ മനുഷ്യന്റെ ജീവൻ തന്നെ അപകടത്തിലായ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ബസ് കാത്തുനിന്ന യാത്രക്കാരന്റെ ഇടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. യാത്രക്കാരെ കയറ്റാനായി നിർത്തിയിട്ടിരിക്കുകയായിരുന്ന ബസ്. അമിതവേഗത്തിലെത്തിയ ലോറി ബസിനെ മറികടക്കാൻ ശ്രമിച്ചു.

എന്നാൽ ലോറി ഡ്രൈവർ എതിരെ വന്ന വാൻ കണ്ടിരുന്നില്ല. വാനിൻ ഇടിക്കാതിരിക്കാൻ ലോറി വെട്ടിച്ചപ്പോൾ പാഞ്ഞ് കയറിയത് ബസ് കാത്ത് എതിർ വശത്ത് നിന്ന മനുഷ്യന്റെ സമീപത്തേക്കാണ്. ലോറിയുടെയും വാനിന്റെയും ഇടയിൽപ്പെട്ടുപോകുന്ന മനുഷ്യന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞു. നിയന്ത്രണം വിട്ട ലോറി സമീപത്തെ പെട്രോൾ പമ്പിന്റെ മതിലിലേക്കാണ് ഇടിച്ചുകയറി നിന്നത്. ഇൗ വിഡിയോ സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയാവുകയാണ്. എന്നാൽ ആ വഴിയാത്രക്കാരന് എന്തുസംഭവിച്ചുവെന്ന ചർച്ചകളും പുരഗോമിക്കുകയാണ്. അപകടം നടന്നത് മഹാരാഷ്ട്രയിലാണെന്നാണ് സൂചന.