5 വർഷം; അ‍ദ്വാനി ആകെ മിണ്ടിയത് 365 വാക്കുകൾ; മൗനം ചർച്ച

പാര്‍ലമെൻറിലെ അദ്വാനിയുടെ മൗനം ചര്‍ച്ചയാകുന്നു. കഴിഞ്ഞ 5 വർഷത്തിനിടെ അദ്ദേഹം ആകെ പാർലമെൻറിൽ സംസാരിച്ചത് 365 വാക്കുകള്‍ മാത്രമാണെന്നാണ് റിപ്പോർട്ട്. എന്നാല്‍ 92 ശതമാനമാണ് പാർലമെൻറിലെ അദ്ദേഹത്തിൻരെ ഹാജർ. 2014 ഡിസംബര്‍ 19നാണ് അദ്വാനി 365 വാക്കുകള്‍ സംസാരിച്ചത്. അതിന് ശേഷം പാർലമെൻറിൽ ഒന്നും സംസാരിച്ചിട്ടില്ല.  ലോക്സഭയുടെ വെബ്സൈറ്റിലാണ് ഇതു സംബന്ധിച്ച രേഖകൾ പ്രസിദ്ധീകരിച്ചത്. 

2012 ൽ അസമിലേക്കുളള അനധികൃത കുടിയേറ്റ വിഷയവുമായി ബന്ധപ്പെട്ട് 2012ല്‍ ലോക്സഭയില്‍ പ്രമേയം അവതരിപ്പിച്ചപ്പോള്‍പ്രതിപക്ഷത്തെ നയിച്ചത് അദ്വാനി ആയിരുന്നു. അന്ന് ശ്രദ്ധ നേടിയ പ്രസംഗം പല കുറി ത‌ടസപ്പെട്ടാണ് പൂർത്തിയാകുന്നത്. ആ അദ്വാനിയുടെ മൗനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. 

അന്ന് ചർച്ചയായതാകട്ടെ അദ്വാനിയുടെ നീണ്ട പ്രസംഗവും. 

6 വർഷങ്ങൾക്കിപ്പുറം  പൗരത്വ ഭേദഗതി ബില്ലിൽ സഭയിൽ ചർച്ച നടന്നപ്പോളും അദ്ദേഹം ഒരക്ഷരം പോലും മിണ്ടിയില്ല.