ആ പട്ടാളക്കാരി നിർമല സീതാരാമന്‍റെ മകളല്ല; പിന്നെയാര്? പ്രചാരണത്തിലെ സത്യം

ഡിസംബർ 30–ാം തീയതിയാണ് 'വി സപ്പോർ‍ട്ട് നരേന്ദ്രമോദി' എന്ന ഫെയ്സ്ബു്ക്ക് പേജ് പ്രതിരോധമന്ത്രി നിർമല സീതാരാമനും മകളും എന്ന പേരിൽ ഒരു ചിത്രം ഷെയര്‍ െചയ്തത്. ഈ പേജിൽ മാത്രം ഷെയർ ചെയ്ത പോസ്റ്റിന് ആയിരത്തോളം റീഷെയറുകൾ ലഭിച്ചു. ഇതു കൂടാതെ മറ്റു നിരവധി പേജുകൾ ഇതേ അടിക്കുറിപ്പോടെ പോസ്റ്റ് ഷെയർ ചെയ്തു. ആദ്യമായാണ് ഒരു രാജ്യത്തെ പ്രതിരോധമന്ത്രിയുടെ മകൾ അതേ രാജ്യത്തെ സൈനികമേഖലയിൽ സേവനമനുഷ്ഠിക്കുന്നതെന്ന് പലരും വാദിച്ചു.

ഇന്ത്യൻ ആര്‍മി പ്രോട്ടക്ട് അസ് എന്ന പേജിൽ ഇതേ പോസ്റ്റിന് അയ്യായിരത്തില്‍ അധികം റീഷെയറുകളാണ് ലഭിച്ചത്. ട്വിറ്ററിലും ചിത്രം വലിയ പ്രചാരം നേടി. വാട്സാപ്പിലും വ്യാപകമായി പ്രചരിച്ചു. റെയിൽവേ മന്ത്രി പീയുഷ് ഗോയൽ, ബിജെപി വക്താവ് സാംബിത് പത്ര എന്നിവരടക്കമുള്ള ബിജെപി നേതാക്കളും പോസ്റ്റ് പങ്കുവെച്ചു.

ചിത്രത്തിനു പിന്നിലെ സത്യം‌
യഥാർത്ഥത്തിൽ ചിത്രത്തിൽ നിർമല സീതാരാമനൊപ്പമുള്ളത് മകളല്ല. മന്ത്രി ആർമി കേന്ദ്രത്തിൽ നടത്തിയ ഔദ്യോഗിക സന്ദർശന സമയത്ത് പോസ്റ്റ് എടുത്ത ചിത്രമാണിത്. ചിത്രത്തിലുള്ള ആർമി ഓഫീസറുടെ പേര് നിഖിത വീരയ്യ എന്നാണ്. നിർമല സീതാരാമന്‍റെ മകളുടെ പേര് വാങ്മയി പരകല എന്നും. ഒൗദ്യോഗിക സന്ദർശനവേളയിൽ മന്ത്രിയെ സഹായികിക്കാനായി നിയോഗിച്ച യുവ സൈനിക ഉദ്യോഗസ്ഥയാണ് നിഖി‌ത. ‌