പരുത്തിയ്ക്ക് വില ലഭിക്കുന്നില്ല; തെലങ്കാനയിലെ കർഷകർ പ്രതിസന്ധിയിൽ

രാജ്യത്ത് ഏറ്റവും കൂടുതല്‍ പരുത്തി ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ തെലങ്കാനയില്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍. വിത്തിന്‍റെ വില വര്‍ധനയും മഴ കുറഞ്ഞതുമാണ് കര്‍ഷകരെ തളര്‍ത്തിയത്.

ചോളവും നെല്ലും പോലെത്തന്നെ പരുത്തിയും നന്നായി വിളയും തെലങ്കാനയുടെ മണ്ണില്‍. എന്നാല്‍ പല കാരണങ്ങള്‍ക്കൊണ്ടും പരുത്തി കൃഷി പ്രതിസന്ധിയിലാണ്. നിരവധി കര്‍ഷകരാണ് കടം കയറി ആത്മഹത്യ ചെയ്തത്. ലോണെടുത്ത് കൃഷിയിറക്കിയ ഭൂരിഭാഗം കര്‍ഷകര്‍ക്കും നഷ്ടമാണ്. മുടക്കുമുതലിന്‍റെ അന്‍പത് ശതമാനം പോലും തിരിച്ചുകിട്ടുന്നില്ല. 

ഇപ്പോള്‍ പരുത്തി വിളവെടുപ്പിന്‍റെ കാലമാണ്. സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ വലിയ നഷ്ടമുണ്ടാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത് പറിച്ചെടുത്ത പരുത്തിക്ക് നല്ല വില കിട്ടാത്തതും കര്‍ഷകരെ ആശങ്കയിലാക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ അടിസ്ഥാനവിലയടക്കം ഉറപ്പു നല്‍കി രാഷ്ട്രീയ പാര്‍ട്ടികള്‍ കര്‍ഷകരുടെ തോളില്‍ കയ്യിടുകയാണ്.