ഒന്നിനു പകരം പത്ത് മിന്നലാക്രമണങ്ങൾ നടത്തും; ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് പാക്കിസ്ഥാൻ

ഇന്ത്യക്കെതിരെ പത്ത് മിന്നലാക്രമണങ്ങൾ നടത്താന്‍ സജ്ജമാണെന്ന് പാക്കിസ്ഥാൻ. പാക്കിസ്ഥാനെതിരെ ഇന്ത്യ സര്‍ജിക്കല്‍സ്ട്രൈക്ക് നടത്തി രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് ഈ പരസ്യപ്രഖ്യാപനം. തങ്ങൾക്കെതിരെ ഇനിയുമൊരു സര്‍ജിക്കല്‍സ്ട്രൈക്കിന് ഇന്ത്യ ഒരുങ്ങിയാല്‍ പത്ത് മിന്നലാക്രമണങ്ങള്‍ തിരിച്ച് നേരിടേണ്ടി വരുമെന്നാണ് പാക് സൈന്യത്തിന്‍റെ പ്രഖ്യാപനം.

ആരെങ്കിലും തങ്ങൾക്കെതിരെ എന്തെങ്കിലും വിധത്തിലുള്ള ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെങ്കില്‍ തങ്ങളുടെ കരുത്തിനെ കുറിച്ച് അവര്‍മനസ്സിലാക്കുമെന്നും ഇന്‍റര്‍സര്‍വ്വീസസ് പബ്ലിക് റിലേഷന്‍സ് വക്താവ് മേജര്‍ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു. പാക് സൈനിക മേധാവി ജനറല്‍ഖമര്‍ജാവേദ് ബജ്വയോടൊപ്പം ലണ്ടന്‍സന്ദർശനവേളയിലാണ് മേജര്‍ജനറല്‍നിലപാട് വ്യക്തമാക്കിയത്.  

ഏറ്റവും സുതാര്യമായ തിരഞ്ഞെടുപ്പാണ് ഇക്കഴി‍ഞ്ഞ ജൂലൈയിൽ പാക്കിസ്ഥാനിൽ നടന്നത്. നല്ല കുറേ കാര്യങ്ങൾ രാജ്യത്ത് നടക്കുന്നുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങള്‍അക്കാര്യങ്ങളും വാര്‍ത്തയാക്കണം. രാജ്യത്ത് അഭിപ്രായ സ്വതന്ത്ര്യം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.