കാഴ്ച്ചയില്ലാത്ത പെൺകുട്ടികൾക്ക് കൈത്താങ്ങായി ഒരു സംഗീതജ്ഞൻ

കാഴ്ച പരിമിതിയുള്ള പെണ്‍കുട്ടികള്‍ക്ക്  കൈത്താങ്ങുമായി സംഗീതജ്ഞന്‍ അനില്‍ ശ്രീനിവാസന്‍. കണ്‍സേര്‍ട്ട് ഇന്‍ ഡാര്‍ക്  എന്ന പേരില്‍ രണ്ട് കണ്ണും കെട്ടിയാണ് അനില്‍ ശ്രീനിവാസന്‍ പിയാനോ വായിച്ചത്. ചെന്നൈ എഗ്മോര്‍ മ്യൂസിയത്തില്‍ നടന്ന സംഗീതപരിപാടിയിലൂടെ സമാഹരിച്ച തുക ജ്ഞാനദര്‍ശന്‍ സേവാ ഫൗണ്ടേഷന് കൈമാറി. ‌ കാഴ്ച പരിമിതിയുള്ള അറുപതോളം പെണ്‍കുട്ടികളെ സഹായിക്കാനാണ് അനില്‍ ശ്രീനിവാസന്‍ ഇത്തവണ പിയാനോയില്‍ വിരലോടിച്ചത്. രണ്ട് കണ്ണും കെട്ടിയാണ് പിയാനോ വായന.  ആദ്യത്തെ നാല്‍പ്പത്തിയഞ്ച് മിനിറ്റ് അവതാരകനും ആസ്വാദകരുമെെല്ലാം ഇരുട്ടിലാണ്. കാഴ്ച പരിമിതിയുള്ളവര്‍ക്കൊപ്പം ചേര്‍ന്നു നിന്നുള്ള സംഗീതാസ്വാദനം. 

പിന്നീടുള്ള നാല്‍പ്പത്തിയഞ്ച് മിനിറ്റ് കേള്‍ക്കുന്നതിനൊപ്പം കാണുകയും ചെയ്യാം. ധനസമാഹരണം ലക്ഷ്യമിട്ട് നടത്തിയ ചടങ്ങിലേക്ക് പ്രമുഖരടക്കം നിരവധി പേരെത്തി. മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി ഇതേ ആശയത്തിലൂന്നി സംഗീത പരിപാടി വ്യാപിപ്പിക്കും. കണ്‍സേര്‍ട്ട് ഇന്‍ ദ ഡാര്‍ക്ക് എന്ന സംഗീത പരിപാടിയിലൂടെ  സമാഹരിച്ച ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ, കാഴ്ച പരിമിതിയുള്ള പെണ്‍കുട്ടികളെ പരിചരിക്കുന്ന ചെന്നൈയിലെ ജ്ഞാനദര്‍ശന്‍ സേവ ഫൗണ്ടേഷന് കൈമാറി.