ബ്രേക്കിന് പകരം ആക്സിലറേറ്റര്‍; പൂജയ്ക്ക് പിന്നാലെ പുത്തന്‍ കാറിന് ‘പണികിട്ടി’

car-crash
SHARE

 പുതിയ കാര്‍ വാങ്ങി ക്ഷേത്രത്തിലെത്തിച്ച് പൂജിച്ചതിന് പിന്നാലെ അപകടം സംഭവിച്ചാലോ. കൂടല്ലൂര്‍ സ്വദേശിയായ സുധാകരന്‍ ഏറെ പ്രതീക്ഷയോടെ വാങ്ങിയ പുതിയ കാറാണ് പൂജയ്ക്ക് തൊട്ടുപിന്നാലെ അപകടത്തില്‍ പെടുന്നത്.

ക്ഷേത്രത്തില്‍ പൂജ നടത്തി നാരങ്ങയിലൂടെ വാഹനത്തിന്‍റെ ചക്രം കടത്തുന്നത് വിശ്വാസത്തിന്‍റെ ഭാഗമാണ്. പ്രാര്‍ഥനയ്ക്ക് ശേഷം നാരങ്ങയിലൂടെ മുന്നോട്ടെടുത്ത വാഹനം അപകടത്തില്‍ പെടുകയായിരുന്നു.

കാറോടിച്ചയാള്‍ ബ്രേക്കിന് പകരം ആക്സിലറേറ്റര്‍ അമര്‍ത്തുകയായിരുന്നു. അതിവേഗത്തില്‍ മുന്നോട്ട് നീങ്ങിയ വാഹനം മതിലില്‍ ഇടിച്ചാണ്  നിന്നത്. വാഹനത്തിലിരുന്ന ആളോട് പുറത്ത് നിന്ന് സംസാരിച്ച് കൊണ്ടിരുന്നയാള്‍ കാറിന്‍റെ ഡോറില്‍ തൂങ്ങിക്കിടന്നതും ദൃശ്യങ്ങളില്‍ കാണാം. ക്ഷേത്രത്തിന്‍റെ പടികളിലൂടെയാണ് കാര്‍ മുന്നോട്ട് പോയത്. കാറിന്‍റെ മുന്‍വശം തകരുകയും ചെയ്തു.

New car ends up crashing moments after puja

MORE IN INDIA
SHOW MORE