യാത്ര കേരളത്തിലേക്കോ കശ്മീരിലേക്കോ..? യാത്ര സൈക്കിളില്‍ മാത്രം: വിഡിയോ

കേരളത്തിലേക്കായാലും കശ്മീരിലേക്കായാലും പഞ്ചാബുകാരന്‍ വിജയ് സാഗറിന്‍റെ യാത്ര മുഴുവന്‍ സൈക്കിളിലാണ്. 1989ല്‍ തുടങ്ങിയതാണ് സൈക്കിള്‍ സവാരി. സി.പി.ഐ. അംഗം. ജലന്തറില്‍ ജനനം. അച്ഛന്‍ മഹേന്ദര്‍പാല്‍ ശര്‍മ സി.പി.ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നു. പഞ്ചാബില്‍ ബസ് നിരക്ക് കൂട്ടിയതിനെതിരെ അച്ഛനൊപ്പം സമരത്തില്‍ പങ്കെടുത്ത് 1981ല്‍ പതിനൊന്നാം വയസില്‍ പൊലീസ് പിടിയിലായി. 45 ദിവസം അഭയകേന്ദ്രത്തില്‍. പുറത്തിറങ്ങിയ ഉടന്‍ നാടുവിട്ടു. രാമായണം സീരിയയിലെ ഹനുമാന്‍ വേഷത്തിലൂടെ സുപരിചിതനായ ധാരാസിങ്ങിന്‍റെ മുംബൈയിലെ വീട്ടില്‍ രണ്ടുകൊല്ലം സഹായിയായി നിന്നു. പിന്നെ ബന്ധുവിന്‍റെ വീട്ടില്‍ കൂടി. ഈ ബന്ധു സമ്മാനിച്ചതായിരുന്നു ആദ്യ സൈക്കിള്‍. അവിടെനിന്ന് ചവിട്ടിത്തുടങ്ങിയതാണ്. 

‘20-22 കൊല്ലമായി സൈക്കിള്‍ ചവിട്ടുന്നു. ലേയും ലഡാക്കുമൊഴിച്ച് എല്ലാ സ്ഥലത്തും പോയിട്ടുണ്ട്. ലേയ്ക്കും ലഡാക്കിനും സ്വാതന്ത്ര്യസമരകഥകള്‍ പറയാനില്ല.– വിജയ് സാഗര്‍ പറഞ്ഞു. 

പഠനം രണ്ടാംക്ലാസില്‍നിര്‍ത്തി. ജീവിതമാകുന്ന സര്‍വകലാശാലയില്‍നിന്നുള്ള അനുഭവങ്ങളായിരുന്നു പിന്നിടങ്ങോട്ടുള്ള പാഠപുസ്തകം. ഇതിനകം മൂന്നുപുസ്തകങ്ങള്‍ പുറത്തിറക്കി. പോസ്റ്ററുകളും ഡിസൈന്‍ ചെയ്യും. ദിവസങ്ങള്‍ നീണ്ട യാത്രകളില്‍ വഴിയോരത്തെ ഡാബകളിലും മറ്റുമായാണ് താമസം. മറ്റിടങ്ങളില്‍ പാര്‍ട്ടി ഓഫിസുകളിലും