കല്ല്യാണം മുതല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വരെ നോട്ടുമാലകള്‍, ജീവിതം ആഘോഷമാക്കിയ ജനത

നോട്ട് നിരോധനംകൊണ്ട് അക്ഷരാര്‍ഥത്തില്‍ വലഞ്ഞത് കള്ളപ്പണക്കാരോ, കള്ളനോട്ടടിക്കാരോ അല്ലായിരുന്നു. മറ്റ് ചിലരാണ്. പഞ്ചാബിലെ ചില കുടില്‍ വ്യവസായക്കാര്‍. നോട്ടിന്റെ കട കണ്ടിട്ടുണ്ടോ ? തമാശയാണെന്ന് കരുതേണ്ട. സംഭവം ഉള്ളതാണ്.നമുക്ക് പൂമാല പോലെയാണ് ഇവിടെ നോട്ടുമാല. രണ്ട് മുതല്‍ രണ്ടായിരം രൂപയുടെവരെ പിടയ്ക്കണ നോട്ടുകളില്‍ മാല റെ‍ഡി. 

രണ്ടായിരത്തിന്റെ നോട്ട് മാലയ്ക്ക് രണ്ടായിരത്തി അഞ്ഞൂറ് കൊടുക്കണം. നൂറിന്റെ മാലയ്ക്ക് നൂറ്റി അന്‍പതും. ഇതൊരു കുടില്‍വ്യവസായമാണെന്ന് പറഞ്ഞാലും ചിരിക്കേണ്ടതില്ല. നോട്ടുകെട്ടി ജീവിതം പുലര്‍ത്തുന്ന ഒരുപാടാളുകളുണ്ട് ഇങ്ങ് പഞ്ചാബില്‍.

കല്ല്യാണം മുതല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വരെ നോട്ടുമാലകള്‍ പഞ്ചാബികള്‍ക്ക് നിര്‍ബന്ധമാണ്. ജീവിതത്തെ ആഘോഷമാക്കിയ ഒരു ജനതയുടെ നിര്‍ബന്ധങ്ങള്‍.