ഗുരുഗുഹവുമായി സാരഥി അക്കാദമി; തുക ദുരിതാശ്വാസത്തിന്

മുത്തുസ്വാമി ദീക്ഷിതരുടെ മുപ്പത്തിയാറ് കീര്‍ത്തനങ്ങള്‍ ഓരേ രാഗത്തില്‍ അരങ്ങിലെത്തിയപ്പോള്‍ ആസ്വാദര്‍ക്കത് പുതിയ അനുഭവമായി. ഗുരുഗുഹം എന്ന പേരില്‍ സാരഥി അക്കാദമിയാണ് ചെന്നൈ നാരദ ഗാനസഭയില്‍ പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിനോടനുബന്ധിച്ച് സമാഹരിച്ച തുക കേരളത്തിന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

കര്‍ണാടിക് സംഗീതത്തിലെ തൃമൂര്‍ത്തികളിലൊരാളായ മുത്തുസ്വാമി ദീക്ഷിതരുടെ മുപ്പത്തയാറ് നോട്ട് സ്വര സാഹിത്യമാണ് അവതരിപ്പിച്ചത്. 

ഗുരുഗുഹം  സംഗീതോപഹാരത്തിനായി ആറുമാസത്തോളം കഠിന പരിശീലനം നടത്തി. എട്ട് മുതല്‍ നാല്‍പ്പത് വയസുവരെ പ്രായമുള്ള അന്‍പത്തിയൊന്‍പത് പേരാണ് സംഗീത വിസ്മയമൊരുക്കിയത്.ചടങ്ങിനോടനുബന്ധിച്ച് കുട്ടികളില്‍ നിന്നടക്കം സമാഹരിച്ച തുക കേരളത്തിന്‍റെ ദുരിതാശ്വാസ നിധിയിലേക്ക്  കൈമാറി.