തോക്കിൻമുനയിൽ നിർത്തി ഭാര്യ ഭർത്താവിൻറെ ചെവികളറുത്തു

തോക്കിൻമുനയിൽ നിർത്തി ഭാര്യ ഭർത്താവിൻറെ ചെവികള്‍ മുറിച്ചെടുത്തു. കൊൽക്കത്തയിലാണ് സംഭവം. തൻവീർ എന്ന 20 കാരൻറെ ചെവിയാണ് ഭാര്യ മുംതാസ് മുറിച്ചെടുത്തത്. സഹോദരിമാരുടെ സഹായത്തോടെയാണ് ഭാര്യ ഇതു ചെയ്തതെന്ന് തൻവീർ പറയുന്നു. 

2 വർഷം മുൻപാണ് ഇവർ വിവാഹിതരായത്. തൻവീറിനെക്കാള്‍ 20 വയസ്സ് കൂടുതലുണ്ട് മുംതാസിന്. തൻവീറിനെ ഇവർ‌ നിരന്തരമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. പല വട്ടം പീഡനം സഹിക്കാനാകാതെ മകൻ വീടു വിട്ടു പോയിട്ടുണ്ടെന്നും അപ്പോഴൊക്കെ മുംതാസിൻറെ ഗുണ്ടകൾ അവനെ പിടിച്ചു കൊണ്ടുവരികയാണുണ്ടായതെന്നും തൻവീറിൻറെ അമ്മ  പറയുന്നു. ബന്ധം വേർപെടുത്താൻ മുംതാസ് തയ്യാറാകുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.

എന്നാൽ സംഭവത്തിൽ പൊലീസ് ഇതുവരെ എഫ്ഐആർ രേഖപ്പെടുത്തിയിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് തൻവീറിൻറെ കുടുംബം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു.