അമ്മയെ ട്രാക്ടറിന് മുന്നില്‍ തള്ളിയിട്ട് മകന്‍; കണ്ണില്ലാത്ത ക്രൂരത

ഭൂമി തര്‍ക്കം നടക്കുന്നതിനിടയില്‍ സ്വന്തം അമ്മയെ ട്രാക്ടറിന് മുന്നില്‍ തള്ളിയിട്ട് മകന്റെ പ്രതിഷേധം. തര്‍ക്കം നില്‍ക്കുന്ന വയലില്‍ കൊയ്ത്ത് നടത്താനെത്തിയ എതിരാളിയുടെ ട്രാക്ടറിന് മുന്നിലാണ് ഒപ്പമുണ്ടായിരുന്ന അമ്മയെ ഇയാള്‍ തള്ളിയിട്ടത്. മഹാരാഷ്ട്രയിലെ വാഷിമിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇയാള്‍ക്കെതിരെ വന്‍പ്രതിഷേധമാണ് ഉയരുന്നത്.

ട്രാക്ടറിന് മുന്നില്‍ അമ്മ വീണ് കിടക്കുന്ന ചിത്രം കണ്ടവരൊക്കെ ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നു. വയലിനെ സംബന്ധിച്ചുള്ള തര്‍ക്കത്തിലാണ് മകന്റെ നിലവിട്ടുള്ള പെരുമാറ്റം. വയലിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി  നേരത്തെ ഈ യുവാവും മറ്റൊരാളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതിനിടെ എതിരാളി  വയലില്‍ കൊയ്ത്ത് നടത്താനായി ട്രാക്ടറുമായെത്തിയപ്പോള്‍ മാതാവിനെ  ട്രാക്ടറിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. ചിത്രം മാധ്യമങ്ങളും വാര്‍ത്തയാക്കിയതോടെ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.