കോൺഗ്രസ് ബന്ധം; സി.പി.എം കേന്ദ്ര കമ്മിറ്റിയിൽ സമവായ സാധ്യത മങ്ങുന്നു

കോൺഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള തർക്കത്തിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയിൽ സമവായ സാധ്യത മങ്ങുന്നു. കോൺഗ്രസുമായി ധാരണ വേണ്ടെന്നും രാഷ്ട്രീയ നയത്തിൽ വെള്ളം ചേർക്കാനാകില്ലെന്നുമുള്ള നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കാരാട്ട് പക്ഷം. വോട്ടെടുപ്പ് നടന്നാൽ തെറ്റായ സന്ദേശമാകുമെന്നാണ് സീതാറാം യച്ചൂരിയെ പിന്തുണയ്ക്കുന്ന ബംഗാൾ ഘടകത്തിന്റെ നിലപാട്. 

കോൺഗ്രസുമായി ഒരു ധാരണയും വേണ്ടെന്ന പ്രകാശ് കാരാട്ടിന്റെ നിലപാടിനെയാണ് ഇന്നലെയും ഇന്നുമായി കേന്ദ്ര കമ്മിറ്റിയിൽ സംസാരിച്ച ഭൂരിഭാഗം അംഗങ്ങളും പിന്തുണച്ചത്. യെച്ചൂരിയെ പിന്തുണയ്ക്കുന്ന വി എസ് അച്യുതാനന്ദന്റെ കുറിപ്പ് മാറ്റി നിർത്തിയാൽ കേരള ഘടകവും കാരാട്ടിനൊപ്പമാണ്. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾക്കനുസരിച്ച് പ്രയോഗിക രാഷ്ട്രീയ നയം എന്നതാണ് ബംഗാൾ ഘടകത്തിന്റെ നിലപാട്. ത്രിപുരയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതും പരിഗണിക്കമെന്ന് ബംഗാൾ നേതാക്കൾ ആവശ്യപ്പെട്ടു. വോട്ടെടുപ്പിൽ പരാജയപ്പെട്ടശേഷം യെച്ചൂരി ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ധാർമ്മിക പ്രശ്‌നമാണ്. പ്രതിസന്ധി പരിഹരിക്കാൻ മണിക് സർക്കാർ സമവായ നീക്കങ്ങൾ നടത്തുന്നുണ്ട്.