ഗുജറാത്തിൽ കോൺഗ്രസിന്റെ ആത്മവിശ്വാസം കൂടുന്നു

ആദ്യഘട്ട വോട്ടെടുപ്പിന് തയാറെടുക്കുന്ന ഗുജറാത്തിൽ മുമ്പത്തെക്കാളും ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. അതേസമയം കോൺഗ്രസിന്റെ ജാതി രാഷട്രീയം വിലപ്പോകില്ലെന്ന വിലയിരുത്തലിലാണ് ബി.ജെ.പി. 89 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ്. 

ആദ്യഘട്ടം പ്രചാരണം അവസാനിക്കും മുമ്പ് തന്നെ നരേന്ദ്ര മോദി ഗുജറാത്തി അസ്തിത്വ ബോധം ഇളക്കി വിട്ടു കഴിഞ്ഞു. എല്ലായിടത്തും മാതൃഭാഷയിൽ പ്രസംഗം കോൺഗ്രസും ഒട്ടും പിന്നിലല്ല പ്രചാരണത്തിൽ. അതേ സമയം ഉത്തർപ്രദേശിലേതുപോലെ മൽസത്തിന്റ പ്രതീതി ജനിപ്പിക്കാൻ മാത്രമേ കോൺഗ്രസിന് കഴിഞ്ഞുള്ളൂവെന്ന് ബി.ജെ.പി.

അതു കൊണ്ടു തന്നെ വിജയം ഒപ്പം നിൽക്കുമെന്ന പ്രതീക്ഷയാണ് ബി.ജെ.പിക്ക് ഹാർദിക് പട്ടേൽ, ജിഗ്നേഷ് മേവാനി, അൽപേഷ്ഠാക്കൂർ എന്നീ ചെറുപ്പക്കാരു മായുള്ള കൂട്ടുകെട്ട് കച്ചിരുമ്പല്ല കലപ്പയാകുമെന്ന പ്രതീക്ഷയാണ് കോൺഗ്രസിന്.എന്നാൽ സംസ്ഥാന നേതൃത്തത്തിൽ തന്നെ ഈ സംഖ്യത്തെ ഉൾക്കൊള്ളാൻ കഴിയാത്തവരുമുണ്ട്.