അധ്യാപികയിൽ നിന്ന് ചിത്രകാരിയിലേയ്ക്ക്: ശ്രദ്ധാകേന്ദ്രമായി ട്രീസ ടോണി

ചിത്രകാരിയെന്നു അപ്രതീക്ഷിതമായി തിരിച്ചറിഞ്ഞ ഒരു കോളേജ് അധ്യാപികയുണ്ട് ബംഗളുരുവിൽ. ജനറ്റിക്‌സ് പ്രൊഫസർ ആയിരുന്ന ട്രീസ ടോണി തീർത്ത ഛായാചിത്രങ്ങളാണ് സമ്മാനങ്ങളുടെ മാസമായ ഡിസംബറിൽ ബെംഗളൂരു മലയാളികൾ പ്രിയപ്പെട്ടവർക്കായി കരുതിവെച്ചിരുക്കുന്നത്. ഒരു പതിറ്റാണ്ടിലേറെ നീണ്ട അധ്യാപന ജോലി ഉപേക്ഷിച്ച ശേഷമാണ് ട്രീസ ടോണി താനൊരു ചിത്രകാരിയാണെന്നു തിരിച്ചറിഞ്ഞത്. സമ്മാനങ്ങളായി നൽകാൻ സുഹൃത്തുക്കൾ ഛായാചിത്രങ്ങൾ വരച്ചുനൽകണമെന്നു ആവശ്യപ്പെട്ടതോടെ ട്രീസ ടോണി പതിയെ പ്രഫഷനാലായി മാറി. അതും സമ്മാനങ്ങളുടെ മാസമായ ഡിസംബറിൽ. 

102 ചിത്രങ്ങളാണ് ഇതിനോടകം ക്യാൻവാസിൽ പതിഞ്ഞത്. ഛായചിത്രത്തോളം സന്തോഷം പകരുന്ന മറ്റൊരു സമ്മാനം ഇല്ലെന്നാണ് ചിത്രങ്ങൾ വാങ്ങിയവർ കൈമാറിയ അനുഭവം. സൊലേഷ്യ. ഇൻ എന്ന വെബ്‌സൈറ്റിൽ ഒരു ചിത്രം അപ്‌ലോഡ് ചെയ്താൽ ദിവസങ്ങൾക്കകം ട്രീസ ഒരു മനോഹര ഛായാചിത്രം സമ്മാനിക്കും. ചിത്രങ്ങൾക്കൊപ്പം കരകൗശല വസ്തുക്കളും ബെംഗളൂരു മലയാളികൾക്കായി ട്രീസ ഒരുക്കുന്നു.