പത്മാവതി സിനിമാ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

പത്മാവതി സിനിമാ നിരോധിക്കണമെന്നും സംവിധായകനെതിരെ നടപടിയെടുക്കണമെന്നുമുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. അതേസമയം െസന്‍സര്‍നടപടികള്‍ വേഗത്തിലാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം സെന്‍സര്‍ബോര്‍ഡ് അംഗീകരിച്ചില്ല. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഗുഢാലോചനയാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്ന് ബംഗാള്‍മുഖ്യമന്ത്രി മമതാബാനര്‍ജി ആരോപിച്ചു.