ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തരംഗമായി ഗബ്ബർ സിങ്ങ്

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോൾ തരംഗമാകുന്നത് ഗബ്ബർ സിങ്ങാണ്. ബോളിവുഡിലെ എക്കാലത്തെയും വിനോദ വിസ്മയമായ ഷോലെയിലെ കൊള്ളക്കാരനായ ഗബ്ബർ സിങ്. അതെ. 70 MM ദൃശ്യവിരുന്ന് ഷോലെയിലെ ഗബ്ബർ സിങ്. അംജത് ഖാൻ അനശ്വരമാക്കിയ ഈ കഥാപാത്രത്തെ രാഹുൽ ഗാന്ധി ഓർമ്മിച്ചെടുക്കുന്നത് ചരക്ക് സേവന നികുതി ജനങ്ങൾക്കുണ്ടാക്കിയ ദുരിതങ്ങൾ വിശദീകരിക്കാനാണ്. ജി എസ് ടിക്ക് ഗബ്ബർ സിങ് ടാക്സ് എന്നാണ് രാഹുലിന്റെ പരിഹാസം. നാട്ടുകാരുടെ സമ്പാദ്യമെല്ലാം കൊള്ളയടിക്കുന്ന ഗബ്ബർ സിങിനെയും സംഘത്തെയും പോലെ മോദി ജി എസ് ടി നടപ്പാക്കിയെന്ന് ആരോപണം.  അണികൾക്ക് ഇതിലും ആകർഷകമായ മറ്റൊരു ഉപമയില്ല.