സൗദിയിൽ മാധ്യമരംഗം വിപുലീകരിക്കുന്നു; കൂടുതൽ ടെലിവിഷൻ ചാനലുകൾ തുടങ്ങും

സൌദി അറേബ്യയിൽ മീഡിയ സിറ്റിയും കൂടുതൽ ടെലിവിഷൻ ചാനലുകളും തുടങ്ങാൻ തീരുമാനം. പ്രവിശ്യാടിസ്ഥാനത്തിലായിരിക്കും ടി.വി ചാനലുകളും റേഡിയോ സ്റ്റേഷനുകളും തുടങ്ങുന്നതെന്നു മാധ്യമകാര്യ മന്ത്രി തുർക്കി അൽ ഷബാന പറഞ്ഞു.

സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻറെ വിഷൻ 2030 ഭാഗമായാണ് മാധ്യമരംഗം വിപുലീകരിക്കുന്നത്. സൌദിയിലെ 13 പ്രവിശ്യകളിലും പ്രത്യേകം ടിവി ചാനലുകളും റേഡിയോ  സ്റ്റേഷനുകളും തുടങ്ങുമെന്നു സൗദി മീഡിയ ഫോറത്തിൻറെ ആദ്യ സമ്മേളനത്തിൽ മന്ത്രി തുർക്കി അൽ ഷബാന വ്യക്തമാക്കി. മാധ്യമപ്രവർത്തനത്തിന്റെ ഏകോപനത്തിന് അതാത് പ്രവിശ്യകളിൽ മീഡിയ സിറ്റികളും സ്ഥാപിക്കും. അറബ് ലോകത്തിൻഫെ മാധ്യമവ്യവസായത്തിൻറെ ഹൃദയഭൂമിയാക്കി സൌദിയെ മാറ്റുമെന്നും മന്ത്രി പ്രഖ്യാപിച്ചു. സൌദി അറേബ്യയുടെ വികസന കാഴ്ചപ്പാടുകളും നയങ്ങളും ലോകത്തിനു പരിചയപ്പെടുത്തതിനു ഇതു സഹായകരമാകും. നിലവിലുള്ള മതപരവും കായികരംഗത്തിനുമയുള്ള ചാനലുകൾ പരിഷ്കരിക്കുമെന്നും തുർക്കി അൽ ഷബാന പറഞ്ഞു. ഈ രംഗത്ത് യുവജനങ്ങൾക്കു കൂടുതൽ തൊഴിലവസരമൊരുക്കും. രാജ്യാന്തര മാധ്യമങ്ങൾക്ക് സൌദിയിൽ കൂടുതൽ പിന്തുണ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, യുഎഇയിൽ സർക്കാർ മേൽനോട്ടത്തിൽ പുതിയ ഇംഗ്ളീഷ് ചാനലും ഉടൻ പ്രവർത്തനം ആരംഭിക്കും.