വമ്പൻ വിലക്കുറവുമായി ദുബായ് ജിടെക്സ് ഷോപ്പർ

ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വമ്പൻ വിലക്കുറവുമായി ദുബായ് ജിടെക്സ് ഷോപ്പർ. മൊബൈൽ, കംപ്യൂട്ടർ തുടങ്ങിയവയ്ക്ക് മുപ്പതു മുതൽ എഴുപതു ശതമാനം വരെയാണ് വിലക്കുറവ്. മുപ്പത്തിഅയ്യായിരം ഉൽപ്പന്നങ്ങളാണ് മേളയിലുള്ളത്. 

ഏറ്റവും അത്യാധുനികവും അപൂർവുമായ സാങ്കേതികത്തനിമയാർന്ന ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള അവസരമാണ് ജിടെക്സ് ഷോപ്പർ. ആപ്പിൾ, സാംസങ്, ഓൺർ, ഫോർ യു തുടങ്ങിയ കമ്പനികളുടെ മൊബൈലുകൾ  ഏറ്റവും വലിയ വിലക്കുറവിൽ വാങ്ങാനുള്ള അവസരം. മൊബൈൽ, കംപ്യൂട്ടർ ആക്സസറീസ്, ലാപ് ടോപ്പുകൾ, ടിവി, സൌണ്ട് സിസ്റ്റംസ് , ക്യാമറ തുടങ്ങിയവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. സാധാരണക്കാർക്കായി അൻപതു ദിർഹത്തിൽ തുടങ്ങിവില വരുന്നതും എന്നാൽ അത്യാധുനിക സാങ്കേതികിവിദ്യകളുമുള്ള മൊബൈലുകളും ഇവിടെ ലഭ്യമാണ്. ഈ മാസം പതിനാലു തുടങ്ങി പതിനെട്ടുവരെ നടക്കുന്ന ജിടെക്സ് ടെക്നോളജി വാരത്തിനു മുന്നോടിയായാണ് ജെടെക്സ് ഷോപ്പർ സംഘടിപ്പിച്ചത്.