ബലിപെരുന്നാളാഘോഷിക്കാം; 5 ലക്ഷം ദിർഹം വരെ സ്വന്തമാക്കാം

ദുബായ്: ബലി പെരുന്നാളിനോടനുബന്ധിച്ച് ദുബായ് ടൂറിസത്തിന് കീഴിലുള്ള ദുബായ് ഷോപ്പിങ് മാൾസ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന സമ്മാനപദ്ധതിയിൽ അഞ്ച് ലക്ഷം ദിർഹവും മറ്റു വിലപിടിപ്പുള്ള സമ്മാനങ്ങളും നേടാൻ അവസരം. ദുബായ് വേനൽവിസ്മയം സമാപനത്തോടനുബന്ധിച്ചുള്ള പെരുനാളാഘോഷത്തിന്റെ ഭാഗമായി ഷോപ്, സ്പിൻ ആൻഡ് വിൻ ക്യാംപെയിനിലാണ് അപൂർവാവസരം.

അൽ ബുസ്താൻ സെന്‍റർ, അൽ ഗുറൈർ സെന്‍റർ, അൽ മുല്ല പ്ലാസ, ബുർജുമാൻ സെൻറർ, അൽ ബർഷ സിറ്റി സെൻറർ, ഷിന്ദഗ മെയ്സം സിറ്റി സെൻറർ, കരാമ സെൻറർ, മദീനാ മാൾ, ഒയാസിസ് മാൾ, ദുബായ് ഔട് ലറ്റ് മാൾ, റീഫ് മാൾ, ദ് മാൾ, ടൈംസ് സ്ക്വയർ സെൻ്റർ, അൽഖൈൽ ഗേറ്റ് വെസ്റ്റ് സോൺ മാൾ, മിസ്ഹർ 1–2 വെസ്റ്റ് സോൺ മാൾ എന്നീ ഷോപ്പിങ് മാളുകളിലാണ് സമ്മാന പദ്ധതി നടക്കുന്നത്. 

കുറഞ്ഞത് 200 ദിർഹമിന്റെ ഉത്പന്നങ്ങൾ വാങ്ങിക്കുന്നവർക്ക് നറുക്കെടുപ്പിൽ പങ്കെടുക്കാം. ഇതൂകൂടാതെ, 30 ഭാഗ്യവാന്മാർക്ക് മെയ്സം സിറ്റി സെൻ്റർ, ദുബായ് ഔട് ലറ്റ് മാൾ, ഗുറൈർ സെന്റർ എന്നിവിടങ്ങളിൽ നിന്ന് സ്പിൻ ദ് വീൽ പദ്ധതിപ്രകാരം ക്യാഷ് പ്രൈസുകളും മറ്റു സമ്മാനങ്ങളും സ്വന്തമാക്കാനും അവസരമുണ്ട്. ഇൗ മാസം 21നാണ് ബലി പെരുനാൾ. മൂന്നാം പെരുനാളിന് സമ്മാന പദ്ധതി അവസാനിക്കും. വിവരങ്ങൾ‌ക്ക്:www.dubaimallsgroup.com. സന്ദർശിക്കുക