സൗദി അറേബ്യയും കാനഡയുമായുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍. കാനഡയുമായുള്ള എല്ലാ പുതിയ വ്യാപാരകരാറുകളും സൗദി അറേബ്യ മരവിപ്പിച്ചു. ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് സൗദിയുടെ നടപടി.കാനഡയും സൌദി അറേബ്യയുമായുള്ള നയതന്ത്രബന്ധം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണെത്തിയിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള എല്ലാ പുതിയ വ്യാപാകരാറുകളും അടിയന്തിരമായി മരവിപ്പിക്കാനാണ് സൌദി അറേബ്യൻ ഭരണകൂടത്തിന്റെ ഉത്തരവ്. നാൽപ്പതുലക്ഷം ഡോളറാണ് നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം. സൌദി അറേബ്യയിലെ കനേഡിയൻ സ്ഥാനപതിയോട് രാജ്യംവിടാൻ ആവശ്യപ്പെട്ട ഭരണകൂടം, കാനഡയിലെ സൌദി സ്ഥാനപതിയെ തിരിച്ചുവിളിച്ചു. സൌദി സർക്കാരിനെതിരായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വനിതാ മനുഷ്യവകാശ പ്രവര്‍ത്തകരായ സമര് ബാദാവി, നസീമ അല്‍ സാദാ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരുൾപ്പെടെ സൌദി ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകരെ വിട്ടയക്കണമെന്ന കനേഡിയൻ എംബസിയുടേയും വിദേശകാര്യമന്ത്രാലയത്തിന്റേയും നിർദേശമാണ് സൌദിയെ ചൊടിപ്പിച്ചത്. കാനഡയുടെ നിർദേശം രാജ്യാന്തരനിയമങ്ങളുടെ ലംഘനമാണെന്നും നിർഭാഗ്യകരമാണെന്നും സൌദി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സൌദിയുടെ നടപടിയെ അംഗീകരിച്ച് ബഹ്റൈനും രംഗത്തെത്തി.
സൗദി- കാനഡ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍
സ്വന്തം ലേഖകൻ
MORE IN GULF
-
പറക്കും കാറുകൾക്കുള്ള വെർട്ടിപോർട്ടിന് യുഎഇയിൽ പ്രവർത്തനാനുമതി
-
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു
-
യുഎഇയിൽ ലോൺ തിരിച്ചടവിന് ആറുമാസം വരെ സമയം നീട്ടി നൽകാന് നിര്‍ദേശം
-
മഴ ശമിച്ചു;ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായി
-
സൗദിയിൽ സിനിമാ ടിക്കറ്റ് നിരക്ക് കുത്തനെ കുറയും: ആശ്വാസ നീക്കം
-
കനത്ത മഴയിൽ വെള്ളക്കെട്ട്: ഷാര്‍ജയിലേക്കുള്ള വാഹനഗതാഗതത്തിന് നിയന്ത്രണം
RELATED STORIES
-
ബോക്സിങ് റിങ്ങിലെ നൂറ്റാണ്ടിന്റെ പോരാട്ടത്തിനൊരുങ്ങി സൗദി; കിരീടം തിരിച്ചെടുക്കാന്‍ ആന്റണി ജോഷ്വാ
-
സംസാരം ശല്യമായാൽ സൗദിയിൽ പിഴ വീഴും; പൊതുസ്ഥലങ്ങളിൽ ശബ്ദമര്യാദ പ്രധാനം
-
ജോർദാൻ രാജകുമാരൻ വിവാഹിതനാകുന്നു; വധു രജ്വ അൽ സെയ്ഫ്; ചിത്രങ്ങൾ
-
ലോകവേദിയിൽ കൗതുകമായി നിയോം നഗരം; സൗദിയുടെ ഭാവി സ്മാർട്നഗരമിങ്ങനെ!
-
സൗദിയിൽ സുഹൃത്തിനെ കുത്തിക്കൊന്നു; തലവെട്ടാൻ വിധി; ഒടുവിൽ മലയാളിക്ക് മോചനം
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.