ജയിലിലായ ഭർത്താവിനെ മോചിപ്പിക്കണമെന്ന് ഭാര്യ

അഞ്ചു വർഷമായി അബുദാബി ജയിലിൽ കഴിയുന്ന ഭർത്താവിനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി ഭാര്യ എൻ.ആർ.ഐ കമ്മിഷനു മുന്നിൽ. തിരൂർ മുത്തൂർ സ്വദേശി ലീലാവതിയാണ് ഭർത്താവ് ഗംഗാധരനെ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കമ്മിഷനു മുന്നിൽ എത്തിയത്.

ജോലി ചെയ്യുന്ന സ്കൂളിലെ വിദ്യാർഥിനിയെ പീഡിപ്പിച്ചു എന്ന കുറ്റത്തിനാണ് ഗംഗാധരൻ ജയിലിൽ കഴിയുന്നത്.2013 ഏപ്രിൽ 14 നാണ് ഗംഗാധരനെ അബുദാബി പൊലിസ് അറസ്റ്റു ചെയ്തത്.മെഡിക്കൽ, ഫോറൻസിക്, DNA പരിശോധനകളിൽ പീഡനം നടന്നിട്ടില്ലെന്ന് ബോധ്യമായി.തുടർന്ന് കോടതി വധശിക്ഷ റദ്ദാക്കുകയും 10 വർഷത്തെ തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. കള്ളക്കേസിൽ കുടുക്കിയാണ് തടവുശിക്ഷ ലഭിക്കാൻ കാരണമെന്ന് ബന്ധുക്കൾ പറയുന്നു.

ഭർത്താവിനെ മോചിപ്പിക്കാൻ ഇതുവരെ നടത്തിയ ശ്രമങ്ങളെല്ലാം നിറകണ്ണുകളോടെ ലീലാവതി കമ്മിഷനോട് പറഞ്ഞു.എംബസിയുമായി ആലോചിച്ച് മോചനവുമായി ബന്ധപ്പെട്ട് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് കമിഷൻ പറഞ്ഞു.

ഗംഗാധരനെ കുറ്റവിമുക്തനാക്കാൻ കുട്ടിയുടെ കുടുംബം ആവശ്യപെട്ടത് എട്ടു കോടി രൂപയാണ്.