ഒമാനിലെ പ്രഥമ പള്ളി പുനരുദ്ധരിക്കുന്നു

മസ്‌കത്ത്: രാജ്യത്തെ പ്രഥമ പള്ളിയായ സമാഈലിലെ മിദ്മര്‍ മസ്ജിദിന്റെ പുനരദ്ധാരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ അടുക്കല്‍ നിന്ന് ഇസ്‌ലാം മതം സ്വീകരിച്ച മാസിന്‍ ബിന്‍ ഖദൂബ എ ഡി 627ല്‍ നിര്‍മാണം കഴിപ്പിച്ചതാണ് മിദ്മര്‍ മസ്ജിദ്.

ഇത് രണ്ടാം തവണയാണ് പള്ളിയുടെ പുനരുദ്ധാരണം നടക്കുന്നത്. 1979ലും ഇതിന് മുമ്പ് പള്ളി പുതുക്കിപ്പണിതിരുന്നു. ഒരു സമയം പള്ളിയുടെ ഉള്‍വശത്ത് 100 പേര്‍ക്ക് വരെ ഒരുമിച്ച് നിസ്‌കരിക്കാനാകും. കൂടുതല്‍ പേര്‍ക്ക് പുറത്ത് നിന്നും നിസ്‌കരിക്കുന്നതിനുള്ള സൗകര്യമുണ്ട്.

 പൂരാതനമായ നിര്‍മാണ രീതികളോടും ഒമാന്റെ വാസ്തുകലയോടും നീതി പുലര്‍ത്തുന്ന രൂപത്തിലാണ് പള്ളിയൊരുക്കുന്നത്. ലോകത്ത് പ്രസിദ്ധമാണ് ഒമാന്‍ വാസ്തുകല. പ്രകൃതിയില്‍ നിന്നുള്ള കല്ലുകളും മാര്‍ബിളും ഉപയോഗിച്ചാണ് പള്ളിയുടെ പുറംഭാഗം ഒരുക്കിയിരിക്കുന്നത്.