ചൂടിന് കാഠിന്യം കൂടിയതോടെ ഈന്തപ്പഴങ്ങളുടെ വിളവെടുപ്പും സജീവമായി. തോട്ടത്തില്‍നിന്ന് പുതുമയോടെ എത്തുന്ന തേനൂറും ഈന്തപ്പഴങ്ങള്‍ വിപണി കയ്യടക്കിയതോടെ ദുബായ് വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റിലെ ഈന്തപ്പഴ വിപണിയും ഉണര്‍ന്നു.
നാലു വ്യത്യസ്ത പാകത്തിലുള്ള ഈന്തപ്പഴങ്ങളുണ്ട് വിപണിയില്‍. പഴുക്കാത്ത കിംറി, പകുതി പഴുത്ത ഖലാല്‍, പഴുത്ത് വെണ്ണപോലെ മൃദുലമായ റുത്താബ്, കാരക്കയെന്ന് വിളിക്കുന്ന തമര് എന്നിങ്ങനെയാണ് ലഭ്യമായവ. ഇതില്‍ മധുരമൂറുന്ന ഖലാസ് ആണ് നിലവിലെ താരം.
ആദ്യമെത്തിയ ഒമാനി ഖലാസിന് കിലോയ്ക്ക് 80 ദിര്‍ഹമുണ്ടായിരുന്നു. പ്രാദേശിക വിളവെടുപ്പ് തുടങ്ങിയതോടെ വില കുറഞ്ഞ് 15 ദിര്‍ഹമായി. കടും മധുരമുള്ള ചുമന്ന നിറത്തിലുള്ള ഖനീജിക്ക് പത്തു ദിര്‍ഹമുണ്ട്. കൂടാതെ ബര്‍ഹി, ലുലു, മര്ജബാന് തുടങ്ങി 17 തരം ഈന്തപ്പഴങ്ങളാണ് വിപണിയെ മധുരതരമാക്കുന്നത്. യബരി, ഹിലാലി, ഖതാബ് തുടങ്ങി നിരവധി ഈന്തപ്പഴങ്ങള്‍ വൈകാതെ വിപണിയിലെത്തുന്നതോടെ വില ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.